മസ്കത്ത്: ടൂറിസം മേഖലയിലെ തൊഴിൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനയുമായി പൈതൃക, ടൂറിസം മന്ത്രാലയം. തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് പരിശോധനാ കാമ്പയിൻ ആണ് നടത്തിയത്. 459 ഫീൽഡ് സന്ദർശനങ്ങൾ ഉൾപ്പെട്ട ഈ കാമ്പയിനിൽ തൊഴിൽ നിയമങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട 271 ലംഘനങ്ങൾ കണ്ടെത്തി.
തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും കമ്പനികൾ നിയമ ചട്ടക്കൂടിന് അനുസൃതമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിരുന്നു പരിശോധന. മേഖലയിലെ ന്യായവും നിയമപരവുമായ കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ഈ ലംഘനങ്ങൾ നിരീക്ഷിക്കുകയും പരിഹരിക്കുകയും ചെയ്യുന്നത് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.