മസ്കത്ത്: സുൽത്താനേറ്റിലെ നഗരമാലിന്യത്തിൽ 27 ശതമാനവും ഭക്ഷണ സാധനങ്ങളെന്ന് ഒമാൻ ഹോൾഡിങ് കമ്പനി ഫോർ എൻവയൺമെൻറ് സർവിസസ് (ബിയ). ഒരു വർഷം 57 ദശലക്ഷം റിയാൽ മൂല്യമുള്ള ഭക്ഷണ സാധനങ്ങളാണ് ഇങ്ങനെ കുപ്പത്തൊട്ടിയിൽ തള്ളുന്നത്. രാജ്യത്തെ വാർഷിക ഭക്ഷണാവശ്യത്തിെൻറ 18 ശതമാനവും പൂർത്തീകരിക്കാൻ പര്യാപ്തമാണ് ഇതെന്നും ‘ബിയ’ വൈസ് പ്രസിഡൻറ് മുഹമ്മദ് അൽ ഹാർത്തി പറഞ്ഞു.
വർഷത്തിലെ മറ്റു മാസങ്ങളെ അപേക്ഷിച്ച് റമദാനിൽ ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണത്തിെൻറ അളവ് കൂടുതലാണെന്നും പഠനത്തിൽ വ്യക്തമായിട്ടുണ്ട്. റമദാനിൽ പാഴാക്കുന്ന ഭക്ഷണത്തിെൻറ അളവ് കുറക്കണമെന്നും ‘ബിയ’ പുറത്തിറക്കിയ ഒൗദ്യോഗിക വിഡിയോയിൽ വൈസ് പ്രസിഡൻറ് പറഞ്ഞു. മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠന പ്രകാരമാണ് ഇൗ കണക്കുകൾ. നേരത്തേ സുൽത്താൻ ഖാബൂസ് സർവകലാശാല നടത്തിയ പഠനത്തിലും സമാനരീതിയിലുള്ള കണ്ടെത്തലുകൾ നടത്തിയിരുന്നു.
റമദാനിൽ പാഴാക്കുന്ന ഭക്ഷണത്തിെൻറ അളവ് കുതിച്ചുയരുന്നത് അത്ഭുതമുയർത്തുന്നതാണെന്ന് മുഹമ്മദ് അൽ ഹാർത്തി പറഞ്ഞു.
ആവശ്യത്തിനുള്ള സാധനങ്ങൾ മാത്രം വാങ്ങിയാൽ ഇൗ പാഴാക്കൽ ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോധവത്കരണമാണ് ഇത്തരം പാഴാക്കൽ തടയാനുള്ള വഴി. ഇതോടൊപ്പം ഇൗ മാലിന്യം ഉപയോഗിച്ച് കൃഷിക്ക് ആവശ്യമായ കേമ്പാസ്റ്റ് വളമോ ബയോഗ്യാസോ നിർമിക്കാനും അധികൃതർക്ക് സംവിധാനമൊരുക്കാനും സാധിക്കുമെന്നും വൈസ് പ്രസിഡൻറ് പറഞ്ഞു. ഭക്ഷണം പാഴാക്കരുതെന്ന് ഒമാൻ എൻവയൺമെൻറ് സൊസൈറ്റിയും ആവശ്യപ്പെട്ടു.
ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെ 27 ശതമാനം ഭക്ഷണമാലിന്യം കുറക്കാൻ സാധിക്കുമെന്നും എൻവയൺമെൻറ് സൊസൈറ്റി ചൂണ്ടിക്കാട്ടി.
പാഴാവുന്ന ഭക്ഷണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരിലേക്ക് എത്തിക്കാൻ നടപടി വേണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബാക്കിവരുന്ന ഭക്ഷണത്തിൽ ഭക്ഷ്യയോഗ്യമായത് ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുന്ന നിരവധി സന്നദ്ധസംഘടനകളും ഒമാനിൽ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.