മസ്കത്ത്: കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ദാർ സൈത് ഒമാൻ സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് നടത്തും. ഫെബ്രുവരി 26 മുതൽ 28 വരെയാണ് ക്യാമ്പ്. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നു വരെയും വൈകീട്ട് അഞ്ച് മുതൽ രാത്രി ഒമ്പത് വരെയും പരിശോധനക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ആശുപത്രി മാനേജ്മെന്റ് അധികൃതർ അറിയിച്ചു. വൃക്കരോഗ വിദഗ്ധൻ ഡോ. ഇസ്മായിൽ ഹനീഫിയാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. സൗജന്യ യൂറിയ, ക്രിയാറ്റിനിൻ പരിശോധനയും മിതമായ നിരക്കിൽ ലാബ്, റേഡിയോളജി ടെസ്റ്റും ലഭ്യമായിരിക്കും. രജിസ്ട്രേഷനു വേണ്ടി 71962435 എന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.