മസ്കത്ത്: പ്രമുഖ ഐ.ടി വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക്കിന്റെ സ്റ്റഡി അബ്രോഡ് ഡിവിഷൻ ജി-ടെക് ഗ്ലോബൽ കാമ്പസ് ഒമാനിൽ അതിവിപുലമായ കൗൺസലിങ്, കൺസൾട്ടേഷൻ സൗകര്യങ്ങളോടെ തുടങ്ങി.
ഖാലിദ് ഹിലാൽ സൗദ് അൽ ബുസൈദി ഉദ്ഘാടനം ചെയ്തു. 50 രാജ്യങ്ങളിലെ 1000 യൂനിവേഴ്സിറ്റികളിൽ ഒരു ലക്ഷം കോഴ്സുകളിലേക്ക് അഡ്മിഷൻ നേടാനുള്ള അവസരം ഗ്ലോബൽ കാമ്പസിലൂടെ ഒരുക്കിയിരിക്കുകയാണ്.
ഒമാനികൾക്കും മറ്റു വിദേശ രാജ്യത്തുള്ളവർക്കും ഈ സേവനം ഉപയോഗപ്പെടുത്തി യു.എസ്, യു.കെ, യൂറോപ്യൻ രാജ്യങ്ങൾ, മറ്റു ഏഷ്യൻ രാജ്യങ്ങൾ, കൂടാതെ ദുബൈയിലും പഠിക്കാനുള്ള സൗകര്യമൊരുക്കിയതായി ജി-ടെക് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മെഹ്റൂഫ് മണലോടി പറഞ്ഞു.
ഏറ്റവും ചുരുങ്ങിയ ചെലവിൽ എം.ബി.ബി.എസ്, എൻജിനീയറിങ്, എം.ബി.എ തുടങ്ങിയ കോഴ്സുകളിലേക്ക് ലോകോത്തര സർവകലാശാലകളിൽ കുറഞ്ഞ ഫീസിൽ അഡ്മിഷൻ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മെഹന മണലോടിയും വിശദമാക്കി.
ഉദ്ഘാടന ചടങ്ങിൽ ഡയറക്ടർ ഹിലാൽ മുഹമ്മദ്, മക്ക ഹൈപ്പർ മാർക്കറ്റ് ചെയർമാൻ മമ്മുട്ടി, ഡയറക്ടർ സിനാൻ മുഹമ്മദ് , ജി-ടെക് എക്സിക്യൂട്ടിവ് ഡയറക്ടർ മിഷാൽ അബൂബക്കർ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങളറിയാനും അഡ്മിഷനും 91384116 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.