മസ്കത്ത്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി കെ.എം.സി.സി നേതാക്കൾ ഒമാനിലെ ഫലസ്തീൻ അംബാസഡർ ഡോ. തയാസിർ ഫർഹത്തിനെ സന്ദർശിച്ചു. ഗസ്സയിൽ നിലവിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സാധ്യതകളെ കുറിച്ച് അംബാസഡറുമായി ചർച്ച ചെയ്തു.
ഇന്ത്യന്‍ ജനതയും ഫലസ്തീന് ജനതയും എന്നും ഒരേ മനസ്സുമായായിരുന്നു നീങ്ങിയത്. സ്നേഹോഷ്മളമായ വികാരമായിരുന്നു രണ്ടു കൂട്ടരും പരസ്പരം കാത്തുവെച്ചിരുന്നത്. ഫലസ്തീനുള്ള ഇന്ത്യ ഗവണ്മെന്റിന്റെ പിന്തുണയും സഹായവുമായി മുന്‍ വിദേശകാര്യ സഹമന്ത്രിയും മുസ്ലിം ലീഗിന്റെ നേതാവുമായിരുന്ന ഇ. അഹമ്മദ്, യാസര്‍ അറഫാത്തിന്റെ അടുക്കലേക്ക് വന്നത് ഡോ. തയാസിർ ഫർഹത്ത് ഓർത്തെടുത്തു. ഫലസ്തീൻ അധിനിവേശത്തിന്റെ തുടക്കകാലത്ത് മഹാത്മാ ഗാന്ധിയും പിൽക്കാലത്ത് ഇന്ദിരാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഫലസ്തീൻ വിഷയത്തിലെടുത്ത നിലപാടുകളും ഇന്ത്യയിലെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന കോടി ജനങ്ങളുടെ നിലപാടായി ഫലസ്തീൻ ജനത എക്കാലവും കാണുമെന്ന് അംബാസഡർ പറഞ്ഞു.
ഗസ്സ ഐക്യദാർഢ്യം; റൂവി കെ.എം.സി.സി പ്രവർത്തകർ ഫലസ്തീൻ അംബാസഡറെ സന്ദർശിച്ചുറുവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠാപുരം ഐക്യദാർഢ്യ കത്തും ഇ. അഹമ്മദിന്റെയും മുൻ ഫലസ്തീൻ പ്രസിഡന്റ് യാസർ അറഫാത്തിന്റെയും ചിത്രം കൈമാറി. നന്ദിസൂചകമായി ഫലസ്തീൻ വിപ്ലവത്തിന്റെ പ്രതീകമായ കഫിയ ധരിപ്പിച്ചാണ് അംബാസഡർ ഡോ. തയാസിർ ഫർഹത്ത് കെ.എം.സി.സി നേതാക്കളെ തിരിച്ചയച്ചത്. റൂവി കെ.എം.സി.സി ജനറർ സെക്രട്ടറി അമീർ കാവനൂർ, ട്രഷറർ മുഹമ്മദ് വാണിമേൽ, തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.