ഡോ.സാലിം അൽ അബ്രി


ജി.സി.സി ഹെൽത്ത്​ പാസ്പോർട്ട്​​ ആലോചനയിൽ


മസ്​കത്ത്​: കോവിഡ്​ സാഹചര്യത്തിൽ ഏകീകൃത ജി.സി.സി ഹെൽത്ത്​ പാസ്പോർട്ട്​​ ആലോചനയിലാണെന്ന്​ ഡിസീസസ്​ സർവൈലൻസ്​ വിഭാഗം ഡയറക്​ടർ ജനറൽ ഡോ.സാലിം അൽ അബ്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത്​ സംബന്ധിച്ച തീരുമാനം അടുത്തയാഴ്​ചകളിലായി ഉണ്ടാകും. കോവിഡ്​ വാക്​സിൻ സ്വീകരിച്ചവരാണെങ്കിലും ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവില്ലെന്നും ഡോ. അബ്രി പറഞ്ഞു.


സ്​കൂളുകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ട്​. പരിശോധനയിൽ പുറത്തുനിന്നാണ്​ രോഗം പടർന്നതെന്ന്​ കണ്ടെത്തി. മുഖാവരണം ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതുമടക്കം കാരണങ്ങളാലാണ്​ ഇവർക്ക്​ രോഗം ബാധിച്ചത്​. വാക്​സിൻ മതിയായ അളവിൽ ലഭിച്ചുകഴിഞ്ഞാൽ അധ്യാപകരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന്​ ഡോ. അബ്രി പറഞ്ഞു. നിലവിൽ മുതിർന്നവർക്ക്​ വാക്​സിൻ നൽകുന്നതിനാണ്​ മുൻഗണന. ജനുവരിയിൽ രോഗബാധിതരായ 75 ശതമാനം പേർക്കും യാത്രയിൽ നിന്നാണ്​ രോഗം പടർന്ന്​ കിട്ടിയതെന്നും ഡോ.അബ്രി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ റിപ്പോർട്ട്​ ചെയ്യാൻ 1099 എന്ന ടോൾഫ്രീ നമ്പർ സജ്ജീകരിച്ചതായി വാർത്താസമ്മേളനത്തിൽ സംബന്ധിച്ച റോയൽ ഒമാൻ പൊലീസ്​ പബ്ലിക്​ റിലേഷൻസ്​ ഡയറക്​ടറേറ്റ്​ വക്​താവ്​ മേജർ മുഹമ്മദ്​ ബിൻ സലാം അൽ ഹാഷ്​മി പറഞ്ഞു. ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നത്​ ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്​. നിയമ ലംഘകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT