മസ്കത്ത്: കലാലയം സാംസ്കാരിക വേദിയുടെ പതിനാലാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കഥ, കവിത വിഭാഗങ്ങളിൽ ഏർപ്പെടുത്തിയ ഗ്ലോബൽ കലാലയം പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. യു.എ.ഇ യിൽനിന്നുള്ള ഹുസ്ന റാഫിയുടെ ‘ആൻഫ്രാങ്ക്' കഥ പുരസ്കാരത്തിനും അഡ്വ. അജ്മൽ റഹ്മാന്റെ ‘ആശുപത്രിയിലെ കുട്ടി’ കവിത പുരസ്കാരത്തിനും അർഹത നേടി.
വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളി എഴുത്തുകാരിൽനിന്നും ലഭിച്ച രചനയിൽനിന്നാണ് പുരസ്കാരത്തിനർഹമായത് തെരഞ്ഞെടുത്തത്. വാക്കുകൾക്ക് തീക്ഷ്ണതയേറുന്ന കാലത്ത് വരികളിലൂടെ മനുഷ്യരോട് ആശയ വിനിമയം നടത്തുന്ന രചനകൾക്ക് എന്നും പ്രസക്തിയുണ്ട്.
പ്രവാസി മലയാളിയുടെ എഴുത്തിനും വായനക്കും പ്രോത്സാഹനമായാണ് ഗ്ലോബൽ കലാലയം സാംസ്കാരിക വേദി പുരസ്കാരം നൽകുന്നത്. സോമൻ കടലൂർ, നജീബ് മൂടാടി, അഹ്മദ് കെ. മാണിയൂർ, കട്ടയാട് മുഹമ്മദ് സഖാഫി, മുഹമ്മദ് ജൗഹരി കടക്കൽ, തസ്ലീം കൂടരഞ്ഞി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരത്തിനർഹമായ രചനകൾ തെരഞ്ഞെടുത്തത്. പുരസ്കാര ജേതാക്കള്‍ക്ക് പ്രവാസി സാഹിത്യോത്സവ് വേദിയിൽ ഫലകവും അനുമോദനപത്രവും നൽകും.'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.