മസ്കത്ത്: വിദേശ പണമിടപാട് രംഗത്ത് കൂടുതൽ ഉപഭോക്താക്കൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ ലുലു എക്സ്ചേഞ്ച് ഒമാനിൽ പുതിയ മൂന്ന് കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകൾ കൂടി ആരംഭിച്ചു. അൽ അൻസബ്, ബർക സൂഖ്, ബർക സനയ്യ എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ തുടങ്ങിയത്.
ഇതോടെ ലുലു എക്സ്ചേഞ്ചിന് ഒമാനിൽ 46 കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകളായി. മസ്കത്ത് സ്റ്റോക്ക് എക്സ്ചേഞ്ച് സി.ഇ.ഒ ഹൈതം സലിം അൽ സലാമിയാണ് പുതിയ ശാഖകൾ ഉദ്ഘാടനം ചെയ്തത്.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, ലുലു എക്സ്ചേഞ്ച് ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് ഹമദ് അലി അൽ ഗസാലി, മുതിർന്ന കമ്പനി ഉദ്യോഗസ്ഥർ, വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ സംബന്ധിച്ചു. പുതിയ ശാഖകൾ വഴി ഉപഭോക്താക്കൾക്ക് കൂടുതൽ മികവോടെ മികച്ച സേവനം ലഭ്യമാക്കാൻ കഴിയും.
ലുലു എക്സ്ചേഞ്ചിന്റെ ഈ വളർച്ച ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്ന തരത്തിലേക്ക് ഉയരുന്നതിൽ അഭിമാനമുണ്ടെന്നും മസ്കത്ത് സ്റ്റോക്ക് എക്സ്ചേഞ്ച് സി.ഇ.ഒ ഹൈതം സലിം അൽ സലാമി ഉദ്ഘാടനം നിർവഹിച്ച വേളയിൽ പറഞ്ഞു.
ഞങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിലൂടെ, ഒമാനിലെ ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുകയാണ് ലക്ഷ്യമിടുന്നതെന്നും, ഇന്നത്തെ അതിവേഗ ലോകത്തിന് അനുയോജ്യമായി, തടസ്സമില്ലാത്ത സാമ്പത്തിക സേവനങ്ങൾ വഴി അവർക്ക് സംതൃപ്തി നൽകുകയുമാണ് ഉദ്ദേശിക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ഹമദ് അലി അൽ ഗസാലി വ്യക്തമാക്കി.
ഡിജിറ്റൽ രംഗത്ത് നവീകരണങ്ങൾ നടക്കുമ്പോൾ തങ്ങളുടെ നെറ്റ്വർക്കുകൾ വിപുലീകരിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു.
സാമ്പത്തിക സേവന രംഗത്ത് അതിവേഗം വളരുന്ന ഒമാനിലെ ഉപഭോക്താക്കളുടെ നൂതനമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടിയുള്ള മാറ്റങ്ങൾ കൊണ്ട് വരുന്നതിൽ ലുലു എക്സ്ചേഞ്ച് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലുലു എക്സ്ചേഞ്ചിന്റെ ഓരോ പുതിയ കേന്ദ്രങ്ങൾ വഴിയും ഇപ്പോൾ പണ കൈമാറ്റം, വിദേശ വിനിമയം, ബിൽ പേമെന്റുകൾ എന്നിവയുൾപ്പെടെ നിരവധി സാമ്പത്തിക സേവനങ്ങൾ ലഭ്യമാണ്.
ഇതിനുവേണ്ടി കൂടുതൽ എളുപ്പത്തിനും കാര്യക്ഷമതക്കും വേണ്ടി ലുലു എക്സ്ചേഞ്ചിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സേവനവും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.