സലാല: കെ.എം.സി.സി സലാലയുടെ 40ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 40 വർഷം പ്രവാസ ജീവിതം പൂർത്തിയാക്കിയവർക്ക് ആദരം ഒരുക്കി. ഡോ. കെ. സനാതനൻ ഉൾപ്പെടെ അറുപതോളം മുതിർന്ന പ്രവാസികളാണ് കെ.എം.സി.സിയുടെ ആദരം ഏറ്റുവാങ്ങിയത്. ഒമാനി വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ ദോഫാർ കൾചറൽ സ്പോട്സ് ആൻഡ് യൂത്തിലെ എ.ജി.എം ഫൈസൽ അലി അൽ നഹ്ദി മുഖ്യാതിഥിയായി. വി.പി. അബ്ദുസ്സലാം ഹാജി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ റഷീദ് കൽപറ്റ അധ്യക്ഷത വഹിച്ചു. ഡോ. കെ. സനാതനൻ, രാകേഷ് കുമാർ ഝാ, ഡോ. അബൂബക്കർ സിദ്ദീഖ്, ഒ. അബ്ദുൽ ഗഫൂർ, മമ്മിക്കുട്ടി, കബീർ കണമല, യാസിർ മുഹമ്മദ്, സജീബ് ജലാൽ, ആർ.കെ. അഹമ്മദ് , കെ.കെ. രമേശ് കുമാർ, കെ. സൈനുദ്ദീൻ, അബ്ദുൽ കലാം, ഹുസൈൻ കാച്ചിലോടി എന്നിവർ സംസാരിച്ചു.
നാഷനൽ ഡേയുടെ ഭാഗമായി കേക്ക് മുറിച്ച് വിതരണം ചെയ്തു. കോഴിക്കോട് ജില്ല കമ്മിറ്റി തയാറാക്കിയ കോൽക്കളി ടീമിന്റെ അരങ്ങേറ്റവും വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു. ജനറൽ സെക്രട്ടറി ഷബീർ കാലടി സ്വാഗതവും കൺവീനർ സൈഫുദ്ദീൻ നന്ദിയും പറഞ്ഞു. എം.സി. അബുഹാജി, അലി ഹാജി എളേറ്റിൽ, മഹമൂദ് ഹാജി, അനസ് ഹാജി, നാസർ കമൂന, ഹാഷിം കോട്ടക്കൽ, ജാബിർ ഷരീഫ്, അബ്ബാസ് മുസ്ലിയാർ, കാസിം കോക്കൂർ, എ.കെ. ഇബ്രാഹിം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. നൂറുകണക്കിനാളുകൾ സംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.