മസ്കത്ത്: ഒമാനിൽ 223 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 122579 ആയി. 279 പേർ കൂടി രോഗമുക്തരായി.
113856 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. അഞ്ചു പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 1391 ആയി. 25 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 250 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 121 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.
പുതിയ രോഗികളിൽ 124 പേരും മസ്കത്ത് ഗവർണറേറ്റിലാണ് ഉള്ളത്.വടക്കൻ ബാത്തിന-37, തെക്കൻ ബാത്തിന-15, ദാഖിലിയ-13, ദാഹിറ-ഒമ്പത്, ദോഫാർ -എട്ട്, തെക്കൻ ശർഖിയ-ആറ്, ബുറൈമി-ആറ്, മുസന്ദം-രണ്ട്, അൽ വുസ്ത-രണ്ട്, വടക്കൻ ശർഖിയ-ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.