ഒമാനിൽ 223 പേർക്കു കൂടി കോവിഡ്
text_fieldsമസ്കത്ത്: ഒമാനിൽ 223 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 122579 ആയി. 279 പേർ കൂടി രോഗമുക്തരായി.
113856 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. അഞ്ചു പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 1391 ആയി. 25 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 250 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 121 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.
പുതിയ രോഗികളിൽ 124 പേരും മസ്കത്ത് ഗവർണറേറ്റിലാണ് ഉള്ളത്.വടക്കൻ ബാത്തിന-37, തെക്കൻ ബാത്തിന-15, ദാഖിലിയ-13, ദാഹിറ-ഒമ്പത്, ദോഫാർ -എട്ട്, തെക്കൻ ശർഖിയ-ആറ്, ബുറൈമി-ആറ്, മുസന്ദം-രണ്ട്, അൽ വുസ്ത-രണ്ട്, വടക്കൻ ശർഖിയ-ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.