മസ്കത്ത്: ഗൾഫ് മാധ്യമം ‘കാമ്പസ് ലൈറ്റ്’ പദ്ധതി ഇന്ത്യൻ സ്കൂൾ മുലദ്ദയിലേക്കും. വിദ്യാർഥികളിൽ വായനശീലം പരിപോഷിപ്പിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയായ ‘കാമ്പസ് ലൈറ്റിന്റെ’ ഉദ്ഘാടനം വ്യാഴാഴ്ച നടക്കുന്ന സ്കൂൾ വാർഷിക ചടങ്ങിൽ നിർവഹിക്കും.
ഒമാനിലെ പ്രമുഖ ഭക്ഷ്യോൽപന്ന വിതരണ കമ്പനിയായ നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസുമായി ചേർന്ന് ഒരുക്കുന്ന പദ്ധതിയിലൂടെ ‘മാധ്യമ’വും അനുബന്ധ പ്രസിദ്ധീകരണങ്ങളും വായിക്കാനുള്ള അവസരമാണ് വിദ്യാർഥികൾക്ക് കൈവന്നിരിക്കുന്നത്. സ്കൂളിലെ മലയാളം അധ്യാപകന്റെ നേതൃത്വത്തിൽ ഒഴിവുവേളയിലും മറ്റുമായിരിക്കും ഈ പ്രവർത്തനങ്ങൾ നടക്കുക. ഒമാനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഏക ഇന്ത്യൻ പത്രമാണ് ‘ഗൾഫ് മാധ്യമം’. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ഗൾഫ് മാധ്യമം പ്രതിനിധികൾ എന്നിവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.