മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുന്നു. കൂടുതൽ പേർ ഇത്തവണ മത്സര രംഗത്തുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. നിലവിൽ ഇന്ത്യൻ സ്കൂൾ ബോർഡിൽ അംഗമായ ഭൂരിഭാഗം പേരും മത്സരിക്കുന്നുണ്ട്.
പലരും ഇതിനകം പ്രചാരണങ്ങളുമായി മുന്നോട്ടുപോയി തുടങ്ങിയിട്ടുണ്ട്. വോട്ടർമാരെ നേരിട്ടുപോയി വോട്ടഭ്യർഥിക്കുന്നതിന് നിയന്ത്രണമുള്ളതിനാൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചാരണം പ്രധാനമായും നടക്കുന്നത്. സ്ഥാനാര്‍ഥിയാകാന്‍ കച്ചകെട്ടി നിരവധി രക്ഷിതാക്കള്‍ ഇതിനോടകം തന്നെ പ്രചരണ പ്രവര്‍ത്തനങ്ങളും മറ്റും വ്യത്യസ്ത രീതികളിലൂടെ ആരംഭിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസരം അവസാന ദിവസമായ 14ന് ഉച്ചക്ക് ഒരു മണിക്ക് അവസാനിക്കും.
നാമനിര്‍ദേശ പത്രിക ഫോം സ്വീകരിച്ചവരിലും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വര്‍ധനവുണ്ടായതായാണ് വിവരം. 21ന് നാമനിർദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാവും. ജനുവരി രണ്ട് ഉച്ചക്ക് ഒരു മണിവരെയാണ് നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം. ജനുവരി മൂന്നിന് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പുറത്തുവിടും. ജനുവരി 18നാണ് തെരഞ്ഞെടുപ്പ്.
നേരത്തെ 11ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ജനുവരി എട്ട് മുതല്‍ 10 വരെ തീയതികളില്‍ പ്രവാസി ഭാരതീയ ദിവസ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ് തീയതി ഇലക്ഷന് കമീഷന് പുതുക്കി നിശ്ചയിക്കുകയായിരുന്നു. മസ്കത്ത് ഇന്ത്യന്‍ എംബസിയുടെ കൂടി നിര്‍ദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ വൈകീട്ട് ഫലവും പ്രഖ്യാപിക്കും. റീ കൗണ്ടിങ് ആവശ്യപ്പെടുന്ന സ്ഥാനാര്‍ഥികള്‍ 19ന് തന്നെ അപേക്ഷ സമര്‍പ്പിക്കണം. 22ന് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പട്ടിക ചെയര്മാന് കൈമാറുമെന്നും ഇലക്ഷന് കമീഷന് സര്‍ക്കുലറില്‍ അറിയിച്ചു. 5,125 രക്ഷിതാക്കള്‍ക്കാണ് ഇത്തവണ വോട്ടവകാശമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.