മസ്കത്ത്: ജൂനിയര്‍ വനിത ഏഷ്യ കപ്പ് ഹോക്കിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ സ്വീകരണം നല്കി. അംബാസഡര്‍ അമിത് നാരങ് ഒരുക്കിയ സ്വീകരണത്തില്‍ താരങ്ങളും മുഖ്യ പരിശീലകന് ഹരേന്ദ്ര സിങ്ങും മറ്റു ടെക്നിക്കല്‍ സ്റ്റാഫുകളും പങ്കെടുത്തു. ടൂര്‍ണമെന്റില്‍ ടീമിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കട്ടെയെന്ന് അംബാസഡര്‍ ആശംസകള്‍ നേര്‍ന്നു.
ആമിറാത്തിലെ ഹോക്കി ഒമാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഫൈനല്‍ ഈ മാസം 15നാണ്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീം ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം കൈവരിച്ചിരുന്നു. ബംഗ്ലാദേശിനെ എതിരില്ലാത്ത 11 ഗോളുകള്‍ക്കും മലേഷ്യയെ അഞ്ച് ഗോളുകള്‍ക്കുമാണ് തകര്‍ത്തത്.
ചൈനയും തായ്ലാൻഡുമാണ് അടുത്ത രണ്ട് മത്സരങ്ങളിലെ എതിരാളികള്‍. കഴിഞ്ഞ ദിവസം സമാപിച്ച പുരുഷ വിഭാഗം ഏഷ്യ കപ്പില്‍ ഇന്ത്യന്‍ കൗമാരപ്പട പാകിസ്താനെ കീഴ്പ്പെടുത്തി കിരീടം ചൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.