ഹജ്ജ്: വാക്സിൻ വിതരണം പുരോഗമിക്കുന്നു

മസ്കത്ത്: ഈ വർഷം ഒമാനിൽനിന്ന് ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിൻ വിതരണം വിവിധ ഗവർണറേറ്റുകളിൽ പുരോഗമിക്കുന്നു. രാജ്യത്ത് അംഗീകരിച്ച രണ്ട് ഡോസ് കോവിഡ് വാക്സിൻ, മസ്തിഷ്‌ക രോഗത്തിനെതിരെയുള്ള വാക്‌സിന്‍, സീസനല്‍ ഫ്ലൂ വാക്‌സിന്‍ എന്നിവയാണ് ഹജ്ജിന് പോകുന്നവർക്കായി നൽകുന്നത്. സ്വദേശികളും വിദേശികളടക്കമുള്ളവർ ആവശ്യമായ വാക്സിനുകൾ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

ജൂലൈ മൂന്നുവരെ രാജ്യത്തെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലൂടെ വാക്സിൻ നൽകും. ഒമാനിൽനിന്ന് ഈ വർഷം ആകെ 6,156 അപേക്ഷകർക്കാണ് ഹജ്ജിന് പോവാൻ അവസരം ലഭിച്ചിട്ടുള്ളത്. ഇതിൽ 5,956പേർ സ്വദേശികളും 200 പേർ വിദേശികളുമാണുള്ളത്.

Tags:    
News Summary - Hajj: Vaccine distribution is progressing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.