മസ്കത്ത്: വീട്ടിലുണ്ടായ തീപിടിത്തത്തിൽനിന്ന് കുടുംബാംഗങ്ങളെ രക്ഷിച്ച ഒമ്പതുവയസ്സുകാരനെ പെട്രോളിയം ഡെവലപ്മെൻറ് ഒമാൻ ആദരിച്ചു.
സെപ്റ്റംബർ ആദ്യത്തിൽ ബഹ്ലയിലുണ്ടായ തീപിടിത്തത്തിലാണ് സ്വദേശി ബാലനായ മുഅ്തസം അൽ ശഖ്സി തെൻറ വികലാംഗയായ മാതാവിനെയും മൂന്ന് സഹോദരങ്ങളെയും രക്ഷിച്ചത്. ഇലക്ട്രിക് ചാർജറിൽനിന്നാണ് തീപടർന്നത്.
കുടുംബാംഗങ്ങളെ രക്ഷിച്ച ശേഷം അയൽവാസികളുടെ സഹായം അഭ്യർഥിക്കുകയും ചെയ്തു. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് സിവിൽ ഡിഫൻസ് എത്തി തീയണച്ചത്. പി.ഡി.ഒ എക്സ്റ്റേണൽ അഫയേഴ്സ് ആൻഡ് വാല്യൂ ക്രിയേഷൻ ഡയറക്ടർ അബ്ദുൽ ആമിർ അൽ അജ്മിയും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.