വ​ട​ക്ക​ൻ ബാ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ല; ഖാ​ബൂ​റ​യി​ൽ മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് താ​ഴി​ട്ടു

മ​സ്ക​ത്ത്: ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ വ​ട​ക്ക​ൻ ബാ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി അ​ട​ച്ചു​പൂ​ട്ടി. ഖാ​ബൂ​റ വി​ലാ​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ലാ​ണ് ന​ട​പ​ടി. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത 21 കി​ലോ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. 46 ഫു​ഡ്, പ്ര​ഫ​ഷ​ണ​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഏ​ഴ് നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി. 14 മു​ന്ന​റി​യി​പ്പു​ക​ളും ന​ൽ​കി. എ​ല്ലാ ഭ​ക്ഷ​ണ, പ്ര​ഫ​ഷ​ന​ൽ സ്ഥാ​പ​ന​ങ്ങ​ളും ആ​രോ​ഗ്യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് വ​ട​ക്ക​ൻ ബാ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Health standards not met- Three establishments were closed in Khaburah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.