മസ്കത്ത്: ഇന്ത്യൻ നാവികസേനയും റോയൽ നേവി ഓഫ് ഒമാനും സംയുക്തമായി നടത്തിയ നാവിക അഭ്യാസം (സീ ബ്രീസ് 2024) സമാപിച്ചു. ഇന്ത്യൻ നഗരമായ ഗോവയുടെ സമുദ്ര മേഖലയിൽ നടന്ന അഭ്യാസ പ്രകടനത്തിൽ സൈനിക കപ്പലുകൾ പങ്കെടുത്തു. റോയൽ നേവി ഓഫ് ഒമാൻ കമാൻഡ് സ്വീകരിച്ച വാർഷിക പരിശീലന പദ്ധതികളുടെ ചട്ടക്കൂടിലായിരുന്നു ഈ അഭ്യാസം നടത്തിയത്.
പരിശീലനത്തിനായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ഈ മാസം ആദ്യത്തിൽ മസ്കത്തിലെത്തിയിരുന്നു. ഇന്ത്യൻ നാവികസേനയുടെ ഫസ്റ്റ് ട്രെയ്നിങ് സ്ക്വാഡ്രന്റെ (1ടി.എസ്) ഭാഗമായ ടിർ, ഷാർദുൽ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പ് വീര എന്നീ കപ്പലുകളാണ് ഒമാനിലെ റോയൽ നേവിയുമായി വിവിധ പരിശീലന പ്രവർത്തനങ്ങളിലേർപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.