ഇ​ന്നു​ മു​ത​ൽ ശ​ക്ത​മാ​യ മ​ഴ

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ മ​ഴ ല​ഭി​ക്കും. ബു​ധ​നാ​ഴ്ച​വ​രെ ശ​ക്ത​മാ​യ കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രി​ക്കും മ​ഴ കോ​രി​ച്ചൊ​രി​യു​ക എ​ന്നാ​ണ്​​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​ലി​പ്പ​ഴ​വും വ​ർ​ഷി​ക്കും.

മു​സ​ന്ദം, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഖി​ലി​യ, ബു​റൈ​മി, ദാ​ഹി​റ, മ​സ്‌​ക​ത്ത്, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലു​മാ​യി​രി​ക്കും മ​ഴ ല​ഭി​ക്കു​ക. മു​സ​ന്ദം പ​ടി​ഞ്ഞാ​റ​ൻ തീ​ര​ങ്ങ​ളി​ലും ഒ​മാ​ൻ ക​ട​ൽ​തീ​ര​ങ്ങ​ളി​ലും തി​ര​മാ​ല​ക​ൾ ര​ണ്ടു​ മു​ത​ൽ 3.5 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്നേ​ക്കും. ഞാ​യ​റാ​ഴ്ച മു​സ​ന്ദം, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഖി​ലി​യ, ബു​റൈ​മി, ദാ​ഹി​റ, മ​സ്‌​ക​ത്ത്, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ത്തു മു​ത​ൽ 40 മി.​മീ​റ്റ​ർ​വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. മ​ണി​ക്കൂ​റി​ൽ 28 മു​ത​ൽ 64 കി​ലോ​മീ​റ്റ​ർ​വ​രെ വേ​ഗ​ത്തി​ലാ​യി​രി​ക്കും കാ​റ്റ്​ വീ​ശു​ക. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കും. വേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ആ​വ​ശ്യ​​പ്പെ​ട്ടു.

Tags:    
News Summary - Heavy rain from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.