മസ്കത്ത്: ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടൽ ഒരാഴ്ച പിന്നിട്ടപ്പോൾ ഇളവുകളുമായി സുപ്രീം കമ്മിറ്റി. ഹോം ഡെലിവറി സേവനങ്ങൾക്ക് ഇളവ് നൽകിയതായി ഒമാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇനിയുള്ള ദിവസങ്ങളിൽ രാത്രി എട്ടിന് ശേഷം സ്ഥാപനങ്ങൾക്ക് ഹോം ഡെലിവറി സേവനങ്ങൾ നടത്താവുന്നതാണ്. ഇതോടൊപ്പം ഇന്ധന സ്റ്റേഷനുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ടയർ വിൽപന, ടയർ അറ്റകുറ്റപ്പണി സ്ഥാപനങ്ങൾക്കും രാത്രി പ്രവർത്തനാനുമതി നൽകി. കോവിഡ് വ്യാപനം കണക്കിലെടുത്ത് വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ചുവരെ അടച്ചിടണമെന്ന നിർദേശം കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രാബല്ല്യത്തിൽ വന്നത്. ഇൗ മാസം 20 വരെയാണ് അടച്ചിടൽ പ്രാബല്ല്യത്തിലുള്ളത്. ഇന്ധന സ്റ്റേഷനുകൾ, സ്വകാര്യ ഫാർമസികൾ എന്നിവക്ക് ഇളവ് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.