ഭക്ഷണം വിളമ്പാൻ അനുമതി; ഒമാനിൽ ഹോട്ടലുകൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ അറിയാം

മസ്​കത്ത്​: സുപ്രീം കമ്മിറ്റി അനുമതിയെ തുടർന്ന്​ ഒമാനിലെ എല്ലാ ഹോട്ടലുകളിലും റസ്​റ്റോറൻറുകളിലും കോഫിഷോപ്പുകളിലും ബുധനാഴ്​ച മുതൽ ഇരുന്ന്​ ഭക്ഷണം കഴിക്കാൻ സാധിക്കും. അന്താരാഷ്​ട്ര, ടൂറിസ്​റ്റ്​, ഫസ്​റ്റ്​ക്ലാസ്​ റസ്​റ്റോറൻറുകളിൽ കഴിഞ്ഞയാഴ്​ച ഭക്ഷണം വിളമ്പാൻ അനുമതി നൽകിയിരുന്നു. ഉപഭോക്​താക്കൾക്ക്​ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളും റസ്​റ്റോറൻറുകളും താഴെ പറയുന്ന പൊതുമാർഗ നിർദേശങ്ങൾ പാലിക്കണം.


റസ്​റ്റോറൻറിലെ ഒാരോ മേശയും രണ്ട്​ മീറ്റർ അകലം ഉറപ്പുവരുന്ന രീതിയിൽ വേണം ക്രമീകരിക്കാൻ. ഇടനാഴിയിലും റസ്​റ്റോറൻറിനുള്ളിലെ പൊതു ഇടങ്ങളിലും ഉപഭോക്​താക്കൾ തമ്മിൽ കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം ഉറപ്പാക്കണം. ഉപഭോക്​താക്കളും ജീവനക്കാരും റസ്​റ്റോറൻറിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ സമയം കൃത്യമായി രേഖപ്പെടുത്തണം. ആൽക്കഹോളി​െൻറ അംശം 70 ശതമാനത്തിൽ കുറയാത്ത സാനിറ്റൈസറുകൾ ലഭ്യമാക്കണം. ഒരു മേശയിൽ പരമാവധി നാലുപേർ മാത്രമാണ്​ ഇരിക്കാൻ പാടുള്ളൂ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന മെനു വേണം നൽകാൻ. ഭക്ഷണവും പാനീയങ്ങളും ഒറ്റതവണ ഉപയോഗിക്കാവുന്ന പാത്രങ്ങളിലും കപ്പുകളിലുമാകണം നൽകേണ്ടത്​. ബുഫെകളും എല്ലാതരത്തിലുമുള്ള സെൽഫ്​ സർവീസുകളും ഒഴിവാക്കണം. ഉപ്പ്​, കുരുമുളക്​, പഞ്ചസാര, കെച്ചപ്പ്​ തുടങ്ങിയവയെല്ലാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാക്കറ്റുകളിലാക്കി നൽകണം. പത്രങ്ങളും മാസികകളും മേശകളിൽ വെക്കരുത്. കാത്തിരിപ്പ്​ സ്​ഥലത്തേക്ക്​ പ്രവേശനം വിലക്കണം. ഇലക്​ട്രോണിക്​ പേയ്​മെൻറ്​ സംവിധാനം പ്രോത്സാഹിപ്പിക്കണം. ഇത്​ സംബന്ധിച്ച ആരോഗ്യ മന്ത്രാലയത്തി​െൻറ മാർഗ നിർദേശങ്ങൾ പാലിക്കണം. ആളുകൾ പൊതുവായി സ്​പർശിക്കുന്ന സ്​ഥലങ്ങൾ കൃത്യമായ ഇടവേളകളിൽ ശുചിയാക്കുകയും രോഗാണുമുക്​തമാക്കുകയും വേണം.


ജോലി തുടങ്ങു​േമ്പാഴും ജോലി തുടങ്ങി ഒാരോ ആറുമണിക്കൂറിന്​ ശേഷവും ജീവനക്കാരുടെ ശരീര താപനില പരിശോധിക്കണം. ഉപഭോക്​താക്കളുടെ ശരീര താപനിലയും പരിശോധിക്കണം. 37 ഡിഗ്രിക്ക്​ മുകളിൽ ശരീര താപനിലയുള്ള ഉപഭോക്​താക്കളെയും ജീവനക്കാരെയും റസ്​റ്റോറൻറിൽ പ്രവേശിപ്പിക്കരുത്​. കാറ്ററിങ്​ ഹാൾ, അടുക്കള, റസ്​റ്റോറൻറി​െൻറ മറ്റ്​ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ ജീവനക്കാർ സാമൂഹിക അകലം പാലിക്കണം.


ഭക്ഷണം കഴിക്കുന്നത്​ ഒഴിച്ചുള്ള സമയങ്ങളിൽ ഉപഭോക്​താക്കൾ മുഖാവരണങ്ങൾ ധരിക്കണം. ഉപഭോക്​താക്കൾ റസ്​റ്റോറൻറിൽ ചുറ്റിതിരിയുകയോ മേശയിലോ അവരുടേതല്ലാത്ത മറ്റ്​ സാധനങ്ങളിലോ തൊടുകയോ ചെയ്യരുത്​. തുമ്മുകയോ ചുമക്കുകയോ ചെയ്യുന്ന സമയത്ത്​ വായും മൂക്കും മറച്ചുപിടിക്കണം. ഹസ്​തദാനം ഒഴിവാക്കുകയും വേണം. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ ഉടൻ റസ്​റ്റോറൻറിൽ നിന്ന്​ പുറത്തുപോവുകയും വേണം. റസ്​റ്റോറൻറുകളിൽ കോവിഡ്​ അടിസ്​ഥാന പ്രതി​േരാധ നടപടികൾ പാലിക്കുന്നില്ലെങ്കിൽ ഉപഭോക്​താക്കൾ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.