മസ്കത്ത്: സ്വന്തം വിശ്വാസവും ആദർശവും തനിക്കു പ്രിയപ്പെട്ടതാകുന്നതുപോലെതന്നെ മറ്റുള്ളവെൻറയും വിശാസങ്ങൾ എന്നു മനസ്സിലാക്കി പ്രവർത്തിച്ച മഹാമനസ്സിന് ഉടമയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മസ്കത്തിൽ ചേർന്ന സർവകക്ഷി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
മസ്കത്ത് കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ റൂവി ഗോൾഡൻ ടുലിപ്പ് ഹോട്ടലിൽ നടന്ന പരിപാടിയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ പങ്കെടുത്തു. മതസൗഹാർദത്തിെൻറയും ഒരുമയുടെയും കാര്യത്തിൽ കേരളം ഇന്ത്യക്ക് മാതൃകയാകുന്നതിൽ അദ്ദേഹത്തെപോലുള്ളവർ വഹിച്ച പങ്കിനെ കാലം അടയാളപ്പെടുത്തുമെന്നും നിലപാടുകളിൽ ഉറച്ചുനിൽക്കുക എന്നതായിരുന്നു അദ്ദേഹത്തെ കേരള രാഷ്ട്രീയത്തിൽ വേറിട്ട് നിർത്തിയത് എന്നും യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
രാഷ്ട്രീയത്തിൽ പാലിക്കേണ്ട മാന്യത, സംശുദ്ധത എന്നിവയുടെ ജീവിക്കുന്ന ഉദാഹരണം ആയിരുന്നു. രാഷ്ട്രീയത്തിൽ ആർക്കും എതിരഭിപ്രായം ഇല്ലാത്ത ഒരേയൊരു വ്യക്തിത്വം ആയിരുന്നു. ഹൈദരലി തങ്ങൾ നിരവധി തവണ ഒമാനിൽ വന്നതും വ്യക്തിപരമായി പലവിധ പ്രയാസങ്ങൾ അനുഭവിച്ച പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി കെ.എം.സി.സിയുമായി ബന്ധപ്പെട്ട് ശ്രമിച്ചതും പലരും അനുസ്മരിച്ചു. മസ്കത്ത് സുന്നി സെന്റർ പ്രസിഡന്റ് അൻവർ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു.
വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് എ.കെ.കെ തങ്ങൾ (കെ.എം.സി.സി), ഷക്കീൽ ഹസ്സൻ (ഗൾഫ് മാധ്യമം ഒമാൻ െറസിഡന്റ് മാനേജർ), സന്തോഷ് കുമാർ (ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം), അനീഷ് കടവിൽ (ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം), ഷഹീർ (ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം), അബ്ദുൽ റാസിഖ് (ഐ.സി.എഫ്), ഷിലിൻ പൊയ്യാറ (ഇന്ത്യൻ മീഡിയ ഫോറം), എൻ. ഉമ്മൻ (ഗാന്ധിയൻ തോട്സ്), സജേഷ് കുമാർ (കൈരളി മസ്കത്ത്), ഇംതിയാസ് (കെ.എ.എ), നിയാസ് ചെമ്പിലോട് (ഒ.ഐ.സി.സി), അബ്ദുല്ല ഹാജി (വടകര മണ്ഡലം യു.ഡി.എഫ് കൺവീനർ), ജൈകിഷ് പവിത്രൻ (മൈത്രി), യാക്കൂബ് സേട്ട് (എം.ഇ.എസ്), കുരിയാക്കോസ് മാളിയേക്കൽ (ഒ .ഐ.സി.സി ഗ്ലോബൽ കമ്മിറ്റി) സിറാജ് നെല്ലാട്ട് (ഇന്ത്യൻ സ്കൂൾ ബോർഡ് മെംബർ), അർഷാദ് (പ്രവാസി വെൽഫെയർ ഫോറം), പി.എ.വി. അബൂബക്കർ (കെ.എം.സി.സി), പി.ടി.കെ. ഷെമീർ (കെ.എം.സി.സി) തുടങ്ങിയവർ സംസാരിച്ചു.
റഹീം വറ്റല്ലൂർ സ്വാഗതവും അമീർ കാവനൂർ നന്ദിയും പറഞ്ഞു. നേരത്തേ സുൽത്താൻ ഖാബൂസ് പള്ളിയിൽ മസ്കത്ത് സുന്നി സെന്ററിെൻറയും കെ.എം.സി.സിയുടെയും ആഭിമുഖ്യത്തിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും പ്രാർഥനയിലും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മുഹമ്മദ് അലി ഫൈസി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.