ഈ​ത്ത​പ്പന​ക​ളി​ലെ കീ​ടവ്യാ​പ​നം; തെ​ക്ക​ൻ ശ​ർ​ഖി​യയിൽ മ​രു​ന്ന് ത​ളി​ക്കാ​ൻ ഡ്രോ​ൺ

മ​സ്ക​ത്ത്: ഈ​ത്ത​പ്പ​ന​ക​ളി​ലെ കീ​ട​ങ്ങ​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​രു​ന്ന് ത​ളി​ക്കു​ന്ന കാ​മ്പ​യി​നു​മാ​യി തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ്. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ വെ​ൽ​ത്ത്, ഫി​ഷ​റീ​സ് ആ​ൻ​ഡ് വാ​ട്ട​ർ റി​സോ​ഴ്‌​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ഗ​വ​ർ​ണ​റേ​റ്റി​ലെ ഈ​ത്ത​പ്പ​ന കൃ​ഷി മേ​ഖ​ല നേ​രി​ടു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വെ​ല്ലു​വി​ളി​യാ​യ കീ​ട​ബാ​ധ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ത്തി​ൽ​നി​ന്ന് മ​ര​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കീ​ട നി​യ​ന്ത്ര​ണ പ​രി​പാ​ടി ന​വം​ബ​ർ 10 വ​രെ തു​ട​രും.

ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ൽ 1,200 ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്താ​ണ് മ​രു​ന്ന് ത​ളി​ക്കു​ന്ന​ത്. മ​രു​ന്ന് ത​ളി​ക്കു​ന്ന​തി​നാ​യി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പ്ര​യോ​ജ​നം നേ​ടാ​നാ​ണ് മ​ന്ത്രാ​ല​യം ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഖാ​ലി​ദ് അ​ൽ ഹ​ദ്ര​മി പ​റ​ഞ്ഞു.

കൃ​ത്യ​ത​യും ക​വ​റേ​ജ് വേ​ഗ​ത​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സ്പ്രേ​യി​ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഡ്രോ​ണു​ക​ളു​ടെ ഉ​പ​യോ​ഗം സ​ഹാ​യി​ക്കു​ന്നു. ഇ​ത് രാ​സ​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കു​ക​യും പാ​രി​സ്ഥി​തി​ക സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് അ​ൽ ഹ​ദ്ര​മി വി​ശ​ദീ​ക​രി​ച്ചു.

ഈ ​പ്രാ​ണി​യു​ടെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം നേ​രി​ടു​ന്ന ഗ്രാ​മ​ങ്ങ​ളെ​യാ​ണ് പ്ര​ചാ​ര​ണം ല​ക്ഷ്യ​മി​ടു​ന്ന​ത്. കാ​ർ​ഷി​ക ഗ്രാ​മ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജ​അ​ലാ​ൻ ബാ​നി ബു ​അ​ലി, ജ​ലാ​ൻ ബാ​നി ബു ​ഹ​സ​ൻ, അ​ൽ കാ​മി​ൽ വ​ൽ വാ​ഫി, സു​ർ എ​ന്നി​വ​യാ​ണ് കാമ്പ​യി​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ലാ​യ​ത്തു​ക​​​​ളെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കാ​ർ​ഷി​ക മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​തി​ന്‍റെ സു​സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​കാ​മ്പ​യി​ൻ.

കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും കീ​ട​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നും ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള കാ​ർ​ഷി​ക, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​ശ്ര​മ​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

പ്രാ​ണി​ക​ളു​ടെ വ്യാ​പ​ന​ത്തി​നെ​തി​രെ കീ​ടനാ​ശി​നി​ ത​ളി​ക്കാ​ൻ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ബ​ർ​ക വി​ലാ​യ​ത്തി​ൽ ഒ.​ക്യൂ​വി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം 2023 ജ​നു​വ​രി​യി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

1980ക​ളു​ടെ മ​ധ്യ​ത്തോ​ടെ ത​ന്നെ, ഒ​മാ​നി​ലും ഗ​ൾ​ഫ് മേ​ഖ​ല​യി​ലും ഈ​ത്ത​പ്പ​ന​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള പ്രാ​ണി​ക​ളും പു​ഴു​ക്ക​ളും നാ​ശം​വ​രു​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു. മി​ഡി​ൽ ഈ​സ്റ്റി​ൽ നി​ല​നി​ന്നി​രു​ന്ന സ​വി​ശേ​ഷ​മാ​യ കാ​ർ​ഷി​ക കാ​ലാ​വ​സ്ഥ​യും വി​ള​യു​ടെ സ്വ​ഭാ​വ​വും മ​റ്റു​മെ​ല്ലാം ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ കീ​ട​ങ്ങ​ളു​ടെ ദ്രു​ത​ഗ​തി​യി​ലു​ള്ള വ്യാ​പ​ന​ത്തി​ലേ​ക്ക് ന​യി​ച്ചു.

കാ​ർ​ഷി​ക കീ​ട​ങ്ങ​ളെ നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​ന് മി​ക​ച്ച കീ​ട​നാ​ശി​നി ത​ളി​ക്ക​ൽ സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ഏ​രി​യ​ൽ സ​ർ​വേ​ക​ളും വി​ക​സി​പ്പി​ക്കാ​ൻ മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

കീ​ട​ങ്ങ​ളു​ടെ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നാ​യി 2022ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ​ത​ന്നെ മ​ന്ത്രാ​ല​യം സ​മ​ഗ്ര​മാ​യ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കി​യി​രു​ന്നു. ഒ​മാ​നി​ലു​ട​നീ​ളം കീ​ട​ബാ​ധ​യു​ള്ള ഈ​ന്ത​പ്പ​ന​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 16.4 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യ​താ​യാ​ണ്​ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്ക​​ന്ന​ത്.

2022ൽ 22,444 ​മ​ര​ങ്ങ​ളാ​ണ് കീ​ട ബാ​ധ​യേ​റ്റ​ത്. അ​തി​ന്​ മു​​മ്പ​ത്തെ വ​ർ​ഷം 19,278 മ​ര​ങ്ങ​ളി​ലാ​യി​രു​ന്നു ബാ​ധി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഫീ​ൽ​ഡ് ടീ​മു​ക​ളു​ടെ​യും മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദ​ഗ്ധ​രു​ടെ​യും ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2022ൽ 18,213 ​ഈ​ത്ത​പ്പ​ന​ക​ൾ​ക്ക്​ മി​ക​ച്ച പ​രി​ച​ര​ണ​ങ്ങ​ൾ ന​ൽ​കാ​ൻ സാ​ധി​ച്ചു. രോ​ഗം ബാ​ധി​ച്ച്​ 4,231 ഈ​ത്ത​പ്പ​ന​ക​ൾ വെ​ട്ടി​മാ​റ്റു​ക​യും ചെ​യ്തു.

2021ൽ 3,341 ​ഈ​ത്ത​പ്പ​ന​ക​ളാ​യി​രു​ന്നു നീ​ക്കി​യ​ത്. ഫീ​ൽ​ഡ് ടീ​മു​ക​ൾ 2022ൽ 3,867 ​ട്രാ​പ്പി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് 50,312 ചു​വ​ന്ന ഈ​ത്ത​പ്പ​ന കീ​ട​ങ്ങ​ളെ​യാ​ണ്​ കെ​ണി​യി​ൽ​പ്പെ​ടു​ത്തി​യ​ത്. 2021ൽ ​ഇ​ത് 42,915 ആ​യി​രു​ന്നു.

Tags:    
News Summary - Pest in date palms- Drone to spray medicine in South sharqiyah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.