ജ​ബ​ൽ അ​ഖ്​​ദ​റി​ലെ മാ​ത​ള തോ​ട്ട​ങ്ങ​ളി​ലൊ​ന്ന്

ജബൽ അഖ്ദറിൽ ഇത്​ മാതളക്കാലം വി​ള​വെ​ടു​പ്പ്​ ആ​രം​ഭി​ച്ചു

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ഉൗ​ട്ടി​യാ​യ ജ​ബ​ൽ അ​ഖ്ദ​റി​ൽ മാ​ത​ള​ത്തിെൻറ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. പ​ച്ച മ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ ഏ​റ്റ​വും ന​ല്ല വ​രു​മാ​ന​മാ​ർ​ഗം കൂ​ടി​യാ​ണി​ത്. ജ​ബ​ൽ അ​ഖ്​​ത​റി​ൽ 30,000 ത്തോ​ളം മാ​ത​ള മ​ര​ങ്ങ​ളു​ണ്ട്. ഒാ​രോ മ​ര​ത്തി​ലും നൂ​റി​ൽ കൂ​ടു​ത​ൽ മാ​ത​ള​ങ്ങ​ൾ ഉ​ണ്ടാ​വാ​റു​ണ്ട്.

ആ​ഗ​സ്​​റ്റ്​ അ​വ​സാ​നം മു​ത​ലാ​ണ് മാ​ത​ള വി​ള​വെ​ടു​പ്പ്​ ആ​രം​ഭി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​റോ​ടെ വി​ള​വെ​ടു​പ്പ് അ​വ​സാ​നി​ക്കും. ജ​ബ​ൽ അ​ഖ്ദ​റി​ലി​പ്പോ​ൾ ഉ​ത്സ​വ പ്ര​തീ​തി​യാ​ണ്. വി​ള​വെ​ടു​പ്പ് കാ​ണാ​നും തോ​ട്ട​ങ്ങ​ളി​ൽ നി​ന്ന് മ​ര​ങ്ങ​ളി​ൽ നി​ന്ന് പ​റി​ച്ചെ​ടു​ത്ത മാ​ത​ളം വാ​ങ്ങാ​നും നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് പ​ച്ച മ​ല​യി​ലെ​ത്തു​ന്ന​ത്.

ജ​ബ​ൽ അ​ഖ്​​ദ​റി​ൽ നി​ന്നു​ള്ള മാ​ത​ള​ങ്ങ​ൾ​ക്ക്​ വി​പ​ണി​യി​ൽ പ്രി​യ​മേ​റെ​യാ​ണ്. രു​ചി​യി​ലും ഗു​ണ നി​ല​വാ​ര​ത്തി​ലും മി​ക​വു​റ്റ​താ​യ​തി​നാ​ൽ വി​ല​യും കൂ​ടു​ത​ലാ​ണ്.

ജ​ബ​ൽ അ​ഖ്ദ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ത​ള തോ​ട്ട​ങ്ങ​ളു​ള്ള​ത് ബി​ലാ​ദ് സീ​ഖി​ലാ​ണ്. ഇ​വി​ടെ​യു​ള്ള ക​ർ​ഷ​ക​ർ​ക്കെ​ല്ലാം നൂ​റു ക​ണ​ക്കി​ന് നീ​ർ​മാ​ത​ള മ​ര​ങ്ങ​ളു​ള്ള വ​ൻ തോ​ട്ട​ങ്ങ​ളു​ണ്ട്. വി​വി​ധ ഇ​ന​ത്തി​ൽ പെ​ട്ട മാ​ത​ള​ങ്ങ​ളാ​ണ് ഇ​വി​ടെ വി​ള​വെ​ടു​ക്കു​ന്ന​ത്. ചി​ല തോ​ട്ട​ങ്ങ​ളി​ൽ 20 ല​ധി​കം ഇ​നം മാ​ത​ള​ങ്ങ​ൾ കാ​ണാം. രു​ചി​യി​ലും വ​ലു​പ്പ​ത്തി​ലും ഗു​ണ നി​ല​വാ​ര​ത്തി​ലു​മെ​ല്ലാം ഇ​വ വ്യ​ത്യ​സ്​​ത​മാ​യി​രി​ക്കും.

ജ​ബ​ൽ അ​ഖ്ദ​റി​ലെ റോ​ഡ​രി​കി​ൽ ക​ർ​ഷ​ക​ർ മാ​ത​ളം വി​ൽ​ക്കു​ന്ന​ത് കാ​ണാം. തൂ​ക്ക​ത്തേ​ക്കാ​ൾ എ​ണ്ണം ക​ണ​ക്കി​ലാ​ണ് ഇ​വി​ടെ വി​ൽ​പ​ന. സീ​സ​ൺ ആ​രം​ഭ​മാ​യ​തി​നാ​ൽ മാ​ത​ള​ങ്ങ​ൾ​ക്ക് വി​ല കൂ​ടും. വ​ലു​പ്പ​ത്തി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലും രു​ചി​യി​ലു​മൊ​ക്കെ ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന പ​ഴ​ങ്ങ​ൾ​ക്ക് ഒ​ന്നി​ന് ചി​ല​പ്പോ​ൾ അ​ഞ്ച് റി​യാ​ലി​ൽ കൂ​ടു​ത​ൽ വി​ല​യും കൊ​ടു​ക്കേ​ണ്ടി വ​രും. രു​ചി​യി​ലും ഗു​ണ നി​ല​വാ​ര​ത്തി​ലും മി​ക​ച്ച് നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​തി​ന്​ വി​ദേ​ശ വി​പ​ണി​ക​ളി​ൽ ഇ​തി​ന് ന​ല്ല ഡി​മാ​ൻ​റു​ണ്ട്.

പൂ​ക്കു​ന്ന​ത് മു​ത​ൽ ഏ​റെ ശ്ര​ദ്ധ​യോ​ടെ പാ​ലി​ച്ചാ​ൽ മാ​ത്ര​മെ ശ​രി​യാ​യ വി​ള​വെ​ടു​പ്പ് ല​ഭി​ക്കു​ക​യു​ള്ളൂ. മാ​ർ​ച്ചി​ലാ​ണ് മാ​ത​ളം പൂ​ക്കു​ന്ന​ത്. പൂ​ക്കു​ന്ന സീ​സ​ണി​ലാ​ണ് ഏ​റെ ശ്ര​ദ്ധി​ക്കേ​ണ്ട​ത്. പ്രാ​ണി​ക​ളും പാ​റ്റ​ക​ളും പൂ​വു​ക​ൾ ന​ശി​പ്പി​ച്ചാ​ൽ വി​ള​വെ​ടു​പ്പ് കു​റ​യാ​ൻ കാ​ര​ണ​മാ​വും. ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ന്നെ കീ​ട നാ​ശി​നി​ക​ളും മ​റ്റു അ​ടി​ച്ച് പൂ​വു​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. വി​ള​വെ​ടു​പ്പ് ന​ട​ത്താ​ൻ അ​ഞ്ച് മാ​സം കാ​ത്തി​രി​ക്കേ​ണ്ടി വ​രും. ഇ​തി​നി​ട​യി​ൽ പ​ഴം ഭ​ക്ഷി​ക്കാ​ൻ നി​ര​വ​ധി ജീ​വി​ക​ൾ എ​ത്തും. ഇ​വ​യി​ൽ നി​ന്നെ​ല്ലാം പ​ഴ​ങ്ങ​ളെ ര​ക്ഷി​ക്കേ​ണ്ട​ത് ഏ​റെ പ്ര​യാ​സം നി​റ​ഞ്ഞ േജാ​ലി​യാ​ണ്. ഇൗ ​വ​ർ​ഷം മ​ര​ങ്ങ​ൾ പൂ​ക്കാ​ൻ തു​ട​ങ്ങി​യ​ത് കോ​വി​ഡിെൻറ മൂ​ർ​ധ​ന്യ കാ​ല​ത്താ​ണ്. കോ​വി​ഡ് നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചാ​ണ് ക​ർ​ഷ​ക​ർ തോ​ട്ട​ത്തി​ലി​റ​ങ്ങി​യ​ത്. രോ​ഗം പ​ട​രാ​തെ ഏ​റെ ശ്ര​ദ്ധ​യോ​ടെ​യാ​ണ് ഇ​വ​ർ കൃ​ഷി​യി​ൽ മു​ഴു​കി​യ​ത്.

എ​ങ്കി​ലും ഇ​ട​ക്ക് മ​ഴ ല​ഭി​ച്ച​ത് കാ​ര​ണ​വും അ​നു​കൂ​ല കാ​ലാ​വ​സ്ഥ ആ​യ​തി​നാ​ലും ന​ല്ല വി​ള​വാ​ണ് ഇൗ ​വ​ർ​ഷം ല​ഭി​ക്കു​ന്ന​ത്. വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ​തോ​ടെ വ്യാ​പാ​രി​ക​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ളും പ​ച്ച മ​ല​യി​ലെ​ത്തു​ന്നു​ണ്ട്. മാ​ത​ളം വാ​ങ്ങാ​നും ക​യ​റ്റി അ​യ​ക്കാ​നു​മാ​ണ് വ്യാ​പാ​രി​ക​ൾ എ​ത്തു​ന്ന​ത്്. വ്യാ​പാ​രി​ക​ൾ​ക്കാ​യി ബി​ലാ​ദ് സീ​ഖി​ൽ ലേ​ല സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. ലേ​ലം മൂ​ന്നു ദി​വ​സം നീ​ളും . പ​ഴ ഉ​ൽ​പ​ന്ന​ങ്ങ​ളും മ​ര​ങ്ങ​ളും ലേ​ല​ത്തി​ൽ വെ​ക്കാ​റു​ണ്ട്.

വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ് ജ​ബ​ൽ അ​ഖ്ദ​റി​ലെ മാ​ത​ള​ങ്ങ​ൾ. വി​ള​വെ​ടു​പ്പ് സീ​സ​ണി​ൽ തോ​ട്ട​ങ്ങ​ൾ ഏ​റെ മ​നോ​ഹ​ര​മാ​യി​രി​ക്കും. പ​ച്ചി​ല​ക​ൾ​ക്കി​ട​യി​ൽ തൂ​ങ്ങി കി​ട​ക്കു​ന്ന ചു​വ​ന്ന മാ​ത​ള​ങ്ങ​ൾ നി​റ​ഞ്ഞ മ​ര​ങ്ങ​ൾ മ​നോ​ഹ​ര കാ​ഴ്ച ത​ന്നെ​യാ​ണ്. ഇ​വ കാ​ണാ​ൻ നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ട്. ഇ​വ​രെ എ​ത്തി​ക്കു​ന്ന​തി​ന് നി​ര​വ​ധി ടൂ​റി​സം ഏ​ജ​ൻ​സി​ക​ളു​മു​ണ്ട്. മാ​ത​ള​ത്തോ​ട്ട​ത്തി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ർ​ഷ​ക​ർ കൃ​ഷി സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് ന​ൽ​കാ​റു​മു​ണ്ട്.

Tags:    
News Summary - In Jabal Akhdar, it started the pomegranate harvest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.