ത​ണ​ല്‍ ‘ജീ​വ​നം’ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ര്‍ഗീ​സ്‌ റ്റി​ജു ഐ​പ്പ് നി​ർ​വ​ഹി​ക്കു​ന്നു

ത​ണ​ല്‍ ‘ജീ​വ​നം’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

മ​സ്ക​ത്ത്: സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന നി​ർ​ധ​ന​രാ​യ വ​നി​ത​ക​ള്‍ക്ക് സ്വ​യം തൊ​ഴി​ൽ സ​ഹാ​യ പ​ദ്ധ​തി​യൊ​രു​ക്കി മ​സ്ക​ത്ത് മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് ഓ​ര്‍ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക. ത​ണ​ൽ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യി​ൽ ‘ജീ​വ​നം’ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വ​നി​ത​ക​ള്‍ക്ക് ഉ​പ​ജീ​വ​ന മാ​ർ​ഗ​മൊ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

വി​ധ​വ​ക​ളാ​യ​വ​ര്‍ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍കും. വ​രു​മാ​ന മാ​ർ​ഗ​ത്തി​നാ​യി ഓ​ട്ടോ​റി​ക്ഷ ന​ല്‍കു​ന്ന പ​ദ്ധ​തി​യാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ത​ണ​ല്‍ ‘ജീ​വ​നം’ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം റു​വി സെ​ന്റ്‌ തോ​മ​സ്‌ പ​ള്ളി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ര്‍ഗീ​സ്‌ റ്റി​ജു ഐ​പ്പ് നി​ര്‍വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ​ഭാ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​വും പ്ര​മു​ഖ സം​രം​ഭ​ക​നു​മാ​യ ഡോ. ​ഗീ​വ​ര്‍ഗീ​സ് യോ​ഹ​ന്നാ​നി​ല്‍നി​ന്ന് ആ​ദ്യ തു​ക സ്വീ​ക​രി​ച്ചു.

ഇ​ട​വ​ക ട്ര​സ്റ്റി ബി​ജു ജോ​ർ​ജ്, ക​ണ്‍വീ​ന​ര്‍ റോ​ഫി​ൻ കെ. ​ജോ​ൺ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ​ഭാ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം അ​ഡ്വ. എ​ബ്ര​ഹാം മാ​ത്യു, ഇ​ട​വ​ക കോ​ട്ര​സ്റ്റ് ഡോ. ​കു​ര്യ​ൻ എ​ബ്ര​ഹാം എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.സ്വ​യം തൊ​ഴി​ൽ സ​ഹാ​യ പ​ദ്ധ​തി​ക്കൊ​പ്പം ഇ​ട​വ​ക​യു​ടെ സാ​ന്ത്വ​നം ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യി​ലൂ​ടെ ചി​കി​ത്സാ, വി​വാ​ഹം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ​വ​ക്കു​ള്ള ധ​ന​സ​ഹാ​യ​വും ന​ൽ​കും.

ത​ണ​ൽ ചാ​രി​റ്റി ക​മ്മി​റ്റി​യു​ടെ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി അ​ർ​ഹ​രാ​യ​വ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ്. സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം -The Vicar, Mar Gregorios Orthodox Church, P.O Box: 984, Postal Code: 100, Muscat, Sultanate of Oman- എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം.

Tags:    
News Summary - Inauguration of Thanal Jeevanam scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.