ഗൾഫുകാരന്റെ യാത്രപ്രശ്നം ഒരിക്കലും പരിഹരിക്കപ്പെടാത്തവിധം തുടരുകയാണ്. പല വേദികളിലും പലരും ഇപ്പോഴും ഉന്നയിക്കുന്നുണ്ടെങ്കിലും എല്ലാം വനരോദനമാവുകയാണ്. ട്രാവൽ മേഖലയിൽ ജോലിചെയ്യുന്ന ഒരു വ്യക്തി എന്നനിലയിൽ ഈ അടുത്ത ദിവസമുണ്ടായ പ്രയാസം പങ്കുവെക്കണം എന്നു തോന്നി.
മസ്കത്തിൽനിന്ന് കണ്ണൂരിലേക്കു പോകേണ്ട വിമാനം കോഴിക്കോട് വഴി കറങ്ങിത്തിരിഞ്ഞാണ് കണ്ണൂരിൽ എത്തിയത്. മംഗളൂരുവിൽനിന്ന് മസ്കത്തിലേക്കു വരുന്ന വിമാനം തിരുവനന്തപുരം വഴി വൈകി എത്തി.
യാത്രക്കാരനോട് വാങ്ങുന്ന കാശ് ഡയറക്ട് യാത്ര ചെയ്യാനാണ്. പക്ഷേ, യാത്ര കണക്ഷൻ ഫ്ലൈറ്റിൽ. ഇത് യാത്രക്കാരോട് ചെയ്യുന്ന അനീതിയാണ്. അതിലുപരി യാത്രക്കാരനും അവരുമായി ബന്ധപ്പെട്ടുനിൽക്കുന്നവർക്കും അതുണ്ടാക്കുന്ന പ്രയാസം ഏറെയാണ്. ഇക്കാര്യത്തിൽ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കഴിയേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.