ഒ​മാ​ൻ സാ​മ്പ​ത്തി​ക മ​ന്ത്രി ഡോ. ​സ​ഈ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ സ​ഖ്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത്​​നാ​ര​ങ്​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ​യും ഒ​മാ​നും

മ​സ്ക​ത്ത്​: ഒ​മാ​ൻ സാ​മ്പ​ത്തി​ക മ​ന്ത്രി ഡോ.​സ​ഈ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ സ​ഖ്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത്​​നാ​ര​ങ്​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഒ​മാ​നും ഇ​ന്ത്യ​യും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച്ച.

സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സൗ​ഹാ​ർ​ദ​പ​ര​മാ​യ ച​ർ​ച്ച​ക​ൾ ഇ​രു​വ​രും ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ​ര​സ്പ​ര താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി ഈ ​ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ആ​രാ​യു​ക​യും ചെ​യ്തു.

കൂ​ടാ​തെ, ഒ​മാ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ശ​ക്ത​വും സൗ​ഹൃ​ദ​പ​ര​വു​മാ​യ ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു​കൊ​ണ്ട് പൊ​തു​വാ​യ താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി കാ​ര്യ​ങ്ങ​ളി​ൽ ച​ർ​ച്ച​യും ന​ട​ത്തി.

Tags:    
News Summary - India, Oman to strengthen cooperation in economic sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.