ഇ​ന്ത്യ​ൻ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്

ഇ​ന്ത്യ​ൻ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി 21ലേ​ക്ക് മാ​റ്റി

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന സ്കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 21ലേ​ക്ക്​ മാ​റ്റി. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ചേ​ർ​ന്ന ബോ​ർ​ഡ്​​ യോ​ഗം 20ന്​ ​ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ചി​ല സാ​​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ 21ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ഇ​ല​ക്ഷ​ൻ ക​മീ​ഷ​ണ​റാ​യി ബാ​ബു രാ​ജേ​ന്ദ്ര​നെ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ യോ​ഗം തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന സ​ബ്​ ക​മ്മി​റ്റി​യാ​യി​രി​ക്കും ബാ​ക്കി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ക. ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലെ അ​ഞ്ച് സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഈ ​അ​ഞ്ച് അം​ഗ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്തി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​ണ് വോ​ട്ട​വ​കാ​ശം. ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്തി​ൽ 9000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളു​ണ്ട്. ഇ​വ​രു​ടെ 6000ത്തി​ല​ധി​കം വ​രു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്ക് വോ​ട്ട​വ​കാ​ശ​മു​ണ്ടാ​വും. സ്പെ​ഷ​ൽ സ്കൂ​ളി​ലെ 80 ര​ക്ഷി​താ​ക്ക​ൾ​ക്കും വോ​ട്ട​വ​കാ​ശ​മു​ണ്ടാ​വും.

ത​ല​സ്ഥാ​ന ഏ​രി​യ​യി​ലെ ക​മ്യൂ​ണി​റ്റി സ്കൂ​ൾ അ​ല്ലാ​ത്ത വാ​ദീ ക​ബീ​ർ ഇ​ന്ത്യ​ൻ സ്കൂ​ൾ, അ​ൽ ഗു​ബ്റ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളു​ടെ ര​ണ്ടു വീ​തം പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലു​ണ്ടാ​വും. ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ നോ​മി​നേ​റ്റ് ചെ​യ്യു​ന്ന​വ​ര​ട​ക്കം 12 അം​ഗ​ങ്ങ​ളാ​ണു​ണ്ടാ​വു​ക. നി​ല​വി​ൽ അ​ഞ്ച് മ​ല​യാ​ളി പ്ര​തി​നി​ധി​ക​ളാ​ണ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലു​ള്ള​ത്. റ​ഈ​സ് അ​ഹ​മ​ദ്, സി.​എം. ന​ജീ​ബ്, എ​ൻ. സി​റാ​ജു​ദ്ദീ​ൻ, അം​ബു​ജാ​ക്ഷ​ൻ, സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് മ​ല​യാ​ളി പ്ര​തി​നി​ധി​ക​ൾ. ഇ​തി​ൽ റ​ഈ​സ് അ​ഹ​മ്മ​ദ്, സി.​എം. ന​ജീ​ബ് എ​ന്നി​വ​ർ അ​ൽ ഗൂ​ബ്റ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​തി​നി​ധി​ക​ളാ​ണ്.

Tags:    
News Summary - Indian School Director Board Election postponed to January 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.