മസ്കത്ത്: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യൻ സ്കൂൾ മസ്കത്ത്. ആവേശത്തോടെയും ദേശസ്നേഹത്തോടെയും അലങ്കരിച്ച വേദിയും പരിപാടികളും പങ്കെടുത്തവരിൽ കൗതുകമുണർത്തി.
ഇന്ത്യൻ സ്കൂൾ മസ്കത്ത് മാനേജ്മെന്റ് കമ്മിറ്റിയുടെ അക്കാദമിക് സബ് കമ്മിറ്റി ചെയർമാനായ ഡോ.സുബ്രഹ്മണ്യൻ മുത്തുരാമൻ, ഡയറക്ടർ ബോർഡ് ഡയറക്ടർമാർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ രാകേഷ് ജോഷി എന്നിവരെ ചടങ്ങിൽ ആദരിച്ചു. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരാൽ സമൃദ്ധമായിരുന്നു വേദിയും സദസ്സും. ദേശീയ ഗാനത്തോടെ ആരംഭിച്ച ആഘോഷ പരിപാടികൾ പങ്കെടുത്തവരിൽ ദേശീയതാബോധമുണർത്തി.
പരിപാടിയിൽ ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു കേൾപ്പിച്ചു. ഗാനാലാപനം, നൃത്തപരിപാടികൾ എന്നിവ വിദ്യാർഥികളിലും സദസ്സിലുള്ളവരിലും അനുഭൂതിയുണർത്തി. സീനിയർ വിഭാഗം ഹെഡ് ബോയ് നിഹാൽ ഭട്ടിന്റെ നന്ദി പ്രകാശനത്തോടെയാണ് ആഘോഷങ്ങൾക്ക് സമാപനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.