ഇ​ന്ത്യ​ൻ സ്കൂ​ള്‍ നി​സ്‌​വ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്

ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ നി​സ്‌​വ വാ​ർ​ഷി​കം

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സ്കൂ​ള്‍ നി​സ്‌​വ 28ാമ​ത്​ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ​സ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് ചെ​യ​ർ​മാ​ൻ ഡോ. ​ശി​വ​കു​മാ​ർ മാ​ണി​ക്യം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി.​ഒ.​ഡി ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ അ​ശ്വി​നി സ​വ​രി​ക​ർ മു​ഖ്യാ​തി​ഥി​യാ​യി. പ്രി​ൻ​സി​പ്പ​ൽ ജോ​ൺ ഡൊ​മി​നി​ക് ജോ​ർ​ജ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​സ്.​എം.​സി പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് കാ​ക്കേ​രി, വൈ​സ് പ്ര​സി​ഡ​ന്റ് മു​ഫീ​ദ് പു​ല​ത്തും മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചെ​യ​ർ​മാ​ൻ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ളും ഗാ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജു മാ​ത്യു, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റാ​ണി രാ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഹെ​ഡ്​ ബോ​യ്​ ആ​ര്യ​ൻ സു​നു സ്വാ​ഗ​ത​വും ഹെ​ഡ് ഗേ​ൾ ഗീ​തി​ക​ലാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Indian School Niswa annual day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.