നിസ്വ: ഇന്ത്യന്‍ സ്കൂള്‍ നിസ്വ 32ാമത് സ്പോര്‍ട്സ് ഡേ മന റിക്രിയേഷൻ സ്റ്റേഡിയത്തിൽ നടന്നു. 363 പോയന്റ് നേടി യെല്ലോ ഹൗസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബ്ലൂ ഹൗസ് 262 പോയന്റോടെ രണ്ടാം സ്ഥാനവും 257 പോയന്റ് നേടി റെഡ് ഹൗസ് മൂന്നാം സ്ഥാനവും നേടി.
സോഷ്യൽ ഹൗസിങ് ആൻഡ് പ്രോജക്ട് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് ബിൻ ഖലീഫ ബിൻ സലീം അൽ ഫാരിസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് അധ്യക്ഷതവഹിച്ചു. സ്പോര്‍ട്സ് ക്യാപ്റ്റൻ സൗരവ് ദേയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.ബി.എസ്.ഇ ദേശീയമത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ ദീപശിഖ കൊളുത്തി. മാര്‍ച്ച് പാസ്റ്റ്, മാസ് ഡ്രില്‍, എയ്റോബിക്സ് തുടങ്ങി വിവിധ ഇനത്തിലുള്ള ആകര്‍ഷകമായ മത്സരങ്ങൾ നടന്നു.
വ്യക്തിഗത ചാമ്പ്യന്മാര് - അണ്ടർ 19 ബോയ്സ്: ഷോബിൻ ബിജു വർഗീസ് (യെല്ലോ ഹൗസ്), അണ്ടർ 19 ഗേൾസ്: സായി ശ്രദ്ധ ദേവി റെഡ്ഡി (യെല്ലോ ഹൗസ്), അണ്ടർ 17 ബോയ്സ്: ഫഹദ് ( ബ്ലൂ ഹൗസ്), അണ്ടർ 17 ഗേള്‍സ്: ആമിന മെഹറിൻ (യെല്ലോ ഹൗസ്) അണ്ടർ 14 -ബോയ്സ്: മുഹമ്മദ് മുഷാബ് (ഗ്രീൻ ഹൗസ്), അണ്ടർ 14 ഗേള്‍സ്: സായി സഹന ദേവി റെഡ്ഡി (ഗ്രീൻ ഹൗസ്). സബ്ജൂനിയർ ബോയ്സ്: ജോഷ്വ ജേക്കബ് ജോൺസൺ (യെല്ലോ ഹൗസ്), സബ്ജൂനിയർ ഗേൾസ്: സ്മൃതിക സതീഷ് (ബ്ലു ഹൗസ്).
വൈസ് പ്രസിഡന്റ് മുഫീദ് പുലത്ത്, അക്കാദമിക്ക് ചെയർമാൻ ഇസ്മായിൽ ഇക്ബാൽ മുഹമ്മദ് , കൺവീനർ സുനൈദ് അഹമ്മദ്, ട്രഷറർ ജിൻസ് ഡേവിഡ് , തപൻകുമാർ എന്നിവര്‍ പങ്കെടുത്തു. ബിജു മാത്യു, ഫഹീം ഖാൻ, റാണി രാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.സ്പോർട്സ് ക്യാപ്റ്റൻമാരായ ശ്രുതീക്ഷ ശ്രീനിവാസൻ സ്വാഗതവും സൗരവ് ദെയ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.