പ്രതീകാത്മക ചിത്രം
മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച 27 പാകിസ്താൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് പിടികൂടി. വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ്, കോസ്റ്റ് ഗാർഡ് പൊലീസുമായും സുഹാറിലെ സ്പെഷൽ ടാസ്ക്ഫോഴ്സ് പൊലീസ് യൂനിറ്റുമായും സഹകരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നിയമനടപടികൾ പൂർത്തിയാക്കി വരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾ നിരീക്ഷിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിയമവിരുദ്ധമായ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ വിവരം അറിയിക്കേണ്ടതാണെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി കടത്തിയ സംഭവത്തിൽ സിറിയൻ ട്രക്ക് ഡ്രൈവറെയും രണ്ട് വ്യക്തികളെയും റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ അൽ മസ്യൂന അതിർത്തി പോസ്റ്റിലെ കസ്റ്റംസ് ഡയറക്ടറേറ്റാണ് ഇവരെ പിടികൂടുന്നത്. കാർഗോ കമ്പാർട്ടുമെന്റിനുള്ളിൽ രണ്ടുപേരെ ഒളിപ്പിച്ചായിരുന്നു രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചിരുന്നത്. യമനിൽനിന്നുള്ളതായിരുന്നു ട്രക്ക്.
രാജ്യത്തേക്ക് നിയമവിരുദ്ധമായി കടന്നുവെന്ന കുറ്റത്തിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നിയമ നടപടിക്രമങ്ങൾ പൂർത്തിയായിവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.