മു​ഹ​ർ​റം മാ​സപ്പിറവി നി​രീ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശം

മ​സ്ക​ത്ത്​: മു​ഹ​ർ​റം മാ​സം നി​രീ​ക്ഷി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ എ​ൻ​ഡോ​വ്‌​മെ​ന്‍റ് മ​ത​കാ​ര്യ​മ​ന്ത്രാ​ല​യം(​മെ​റ) ആ​വ​ശ്യ​പ്പെ​ട്ടു. ഒ​മാ​നി​ൽ ദു​ൽ​ഹ​ജ്ജ്​ 29 ശ​നി​യാ​​ഴ്​​ച​യാ​യ​തി​നാ​ൽ​ അ​ന്ന്​ മാ​സം കാ​ണു​ക​യാ​ണെ​ങ്കി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രി​ക്കും ഹി​ജ്​​റ പു​തു​വ​ർ​ഷം ആ​രം​ഭം.

മാ​സം കാ​ണു​ന്ന​വ​ർ വാ​ലി​ക​ളു​ടെയോ ജ​ഡ്ജി​മാ​രു​ടെ​യോ ഓ​ഫി​സു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന്​ ‘മെ​റ’ പ​റ​ഞ്ഞു. ഹി​ജ്​​റ പു​തു​വ​ർ​ഷാ​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​അ​വ​ധി ഈ ​വ​രു​ന്ന ഞാ​യ​റാ​ഴ്ച​യാ​ണ്​ ന​ൽ​കി​യി​ട്ടു​ള്ള​ത്.

വാ​ര​ാന്ത്യ ദി​ന​ങ്ങ​ളു​ൾ​പ്പെ​ടെ തു​ട​ർ​ച്ച​യാ​യി മൂ​ന്ന്​ ദി​വ​സം അ​വ​ധി​ല​ഭി​ക്കും.​ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്കും​ അ​വ​ധി ബാ​ധ​ക​മാ​ണ്.

Tags:    
News Summary - Instructions to Observe the Moonrise of Muharram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.