മസ്കത്ത്: ഇന്റർനാഷനൽ ഗാന്ധിയൻ തോട്സ് ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗാന്ധിയൻ ആദർശങ്ങളെപ്പറ്റി കൂടുതൽ അറിയുന്നതിനും പഠിക്കുന്നതിനുമായി സെമിനാർ സംഘടിപ്പിക്കും. ചൊവ്വാഴ്ച സി.ബി.ഡിയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ രാത്രി 7. 30ന് നടക്കുന്ന പരിപാടിയിൽ കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് കൾചറിന്റെ അഡ്വൈസറായ ഡോ. ശോഭന രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. ഒമാന്‍ യുവജന മന്ത്രാലയം അതിഥിയായെത്തുന്ന ഡോ. ശോഭന രാധാകൃഷ്ണൻ വ്യത്യസ്ത പരിപാടികളിലാണ് പങ്കെടുക്കുന്നത്. സദസ്സുമായും സംവദിക്കും.
ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തിയേറുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പരിപാടിക്ക് പ്രാധാന്യമുണ്ടെന്ന് ഇന്റർനാഷനൽ ഗാന്ധിയൻ തോട്സ് ഒമാൻ ചാപ്റ്റർ ചെയർമാൻ എൻ.ഒ. ഉമ്മൻ, ജനറൽ സെക്രട്ടറി ബിനീഷ് മുരളി, വൈസ് ചെയർമാൻ സജി ഉതുപ്പാൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.