മസ്കത്ത്: ഇൗത്തപ്പഴ സംസ്കരണ കേന്ദ്രം നിർമിക്കാൻ നഖീൽ ഒമാനും ബാങ്ക് നിസ്വയും ധാരണപത്രം ഒപ്പിട്ടു. 10.4 ദശലക്ഷം റിയാൽ വായ്പ നൽകുന്നതിനായാണ് കരാർ. നിസ്വ വിലായത്തിൽ ഇൗത്തപ്പഴ സംസ്കരണ വ്യവസായ കേന്ദ്രം നിർമിക്കുന്നതിനായാണ് ഇൗ തുക വിനിയോഗിക്കുക. ധാരണപത്രം ഒപ്പുവെക്കൽ ചടങ്ങിൽ ഇരു സ്ഥാപനങ്ങളുടെയും ഉന്നത അധികാരികൾ സംബന്ധിച്ചു.
ദിവാൻ ഒാഫ് റോയൽ കോർട്ടിന് കീഴിലുള്ള മില്യൺ ഡേറ്റ് പാം പ്ലാേൻറഷൻ പ്രോജക്ട് ഡയറക്ടറേറ്റ് ജനറലും ഒമാൻ നാഷനൽ ഇൻവെസ്റ്റ്മെൻറ്സ് ഡെവലപ്മെൻറ് കമ്പനിയും ചേർന്നാണ് നഖീൽ ഒമാൻ ഡെവലപ്മെൻറ് കമ്പനി രൂപവത്കരിച്ചത്. ഇൗത്തപ്പഴ ഉൽപന്നങ്ങളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും നിർമാണം, ലോജിസ്റ്റിക്സ്, മാർക്കറ്റിങ്, ചില്ലറ വിപണനം തുടങ്ങിയ മേഖലകളിലാണ് കമ്പനി പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.