മസ്കത്ത്: അന്തർദേശീയ വനിതദിനത്തോടനുബന്ധിച്ച് ഒമാനിലെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സംഘടിപ്പിച്ച വനിത വോളിബാൾ ടൂർണമെന്റിന്റെ രണ്ടാം പതിപ്പിൽ സ്പീഡോ മിക്സേഴ്സ് ജേതാക്കളായി. ദി മിക്സേഴ്സ് ഒന്നാം റണ്ണറപ്പും സ്ലാസേഴ്സ് രണ്ടാം റണ്ണറപ്പും ആയി.
മികച്ച കളിക്കാരിയായി ബസിലിൻ, മികച്ച സെർവർ മറിയം, മസെറ്ററായി മറ, ഡിഫൻഡറായി ജോയ്സ, സ്പൈക്കറായി ലാറ എന്നിവരെ തിരഞ്ഞെടുത്തു. ബൗഷർ ക്ലബിൽ നടന്ന ടൂർണമെന്റിൽ 20 ടീമുകളിലായി 250ലേറെ താരങ്ങളാണ് അണിനിരന്നത്. ടൂർണമെന്റ് ജോയ് ആലുക്കാസ് ഗ്രൂപ് ഡയറക്ടർ മേരി ആന്റണി ജോസ് ഉദ്ഘാടനം ചെയ്തു.
വനിതകളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ വരും നാളുകളിൽ കൂടുതൽ സംഘടിപ്പിക്കുമെന്ന് മേരി ആന്റണി പറഞ്ഞു. ഇൻസ്റ്റന്റ് കാഷ് ചീഫ് ബിസിനസ് ഓഫിസർ അഞ്ജലി മേനോൻ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി, ഇൻസ്റ്റന്റ് കാഷ് കൺട്രി മാനേജർ നിഹാസ് നൂറുദ്ദീൻ, ജോയ് ആലുക്കാസ് ജ്വല്ലറി റീജനൽ ഹെഡ് ആന്റോ ഇഗ്നേഷ്യസ്, ഫഹദ് അൽ ഹബ്സി എന്നിവർ സംസാരിച്ചു. ഫിലിപ്പീൻസ്, കെനിയ തുടങ്ങിയ എംബസികളിലെ നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ഒമാൻ സ്റ്റേറ്റ് കൗൺസിൽ അംഗം സാരിയ അൽ ഹാദിയ മുഖ്യാതിഥിയായി. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഓപറേഷൻ മാനേജർ അൻസാർ ഷെന്താർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.