മസ്കത്ത്: കൈരളി ഹമരിയ യൂനിറ്റ് സംഘടിപ്പിച്ച കൈരളി ഹമരിയ ഹലാ മെഡിക്കല്‍ സെന്റര്‍ സോക്കര്‍ കപ്പ് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ബ്ലാക് ആൻഡ് വൈറ്റ് മസ്കത്ത് ടീം ജേതാക്കളായി. ഫൈനലില്‍ റോയല്‍ എഫ്.സി സീബിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ മഞ്ഞപ്പട ഒമാന്‍, എഫ്.സി മബേലയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോൽപിച്ചു. ഒമാനിലെ ശ്രീലങ്കന്‍ സ്ഥാനപതി സഫറുല്ല ഖാന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
ടൂര്‍ണമെന്റ് രക്ഷാധികാരി അഡ്വ. ഗിരീഷ് അധ്യക്ഷതവഹിച്ചു. നോര്‍ക്ക ലീഗല്‍ അഡ്വൈസര്‍ അഡ്വ. ഗിരീഷ് കുമാര്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം കണ്‍വീനര്‍ സന്തോഷ് കുമാര്‍, കൈരളി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന് കുന്നിമേല്‍, ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത് മുന്‍ എസ്.എം.സി കണ്‍വീനര്‍ നിതീഷ് കുമാര്‍, ഗോപകുമാര്‍, സഹദ്, സിയാദ് ഉണിച്ചിറ എന്നിവര്‍ സംസാരിച്ചു. ഹമരിയ യൂനിറ്റ് സെക്രട്ടറി അനസ് സ്വാഗതം പറഞ്ഞു. നോക്കൗട്ട് അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ പങ്കെടുത്തു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി മഞ്ഞപ്പടയുടെ ലിസ്ബറിനെയും ഗോള്‍കീപ്പറായി ബ്ലാക് ആൻഡ് വൈറ്റിന്റെ ആസാദിനെയും തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിന്റെ വരുമാനത്തിൽനിന്ന് ലഭിച്ച ഒരു ഭാഗം ഒമാന്‍ കാന്‍സര്‍ അസോസിയേഷന് സംഭാവന നല്കി. സീപേൾ ജ്വല്ലറി മാർക്കറ്റിങ് മാനേജർ ഫാത്തിമയില്‍നിന്ന് ഒമാന്‍ കാന്‍സര്‍ അസോസിയേഷന് പ്രതിനിധി സുഹൈല അല്‍ ബലൂഷി സംഭാവന ഏറ്റുവാങ്ങി. ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് കൈരളി ഹമരിയ നടത്തിയ പ്രവചന മത്സരത്തിലെ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. പ്രോഗ്രാം കണ്‍വീനര്‍ സിയാദ് ഉണിച്ചിറ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.