വാഹനാപകടം: കന്യാകുമാരി സ്വദേശി ഒമാനിൽ മരിച്ചു

മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ തമിഴ്​നാട്​ സ്വദേശി മരിച്ചു. കന്യാകുമാരി കുട്ടാകരയ് സ്വദേശി വയൽകാരയ് വീട്ടിൽ കോലാപ്പ പിള്ളയുടെ മകൻ സുഭാഷ് (44) ആണ്​ മരിച്ചത്​. ഡിസംബർ 26ന് വൈകുന്നേരം നിസ്‌വ സുൽത്താൻ ഖാബൂസ് പള്ളിക്ക് സമീപമായിരുന്നു അപകടം. ഡിസംബർ 19നാണ് ഇദ്ദേഹം പുതിയ വിസയിൽ ഒമാനിൽ എത്തിയത്. 

മാതാവ്: രാധാ ഭായ്. ഭാര്യ: നിഷ. ഭൗതിക ശരീരം നടപടികൾക്കു ശേഷം നാട്ടിലേക്ക് അയക്കുമെന്ന് ആക്സിഡന്‍റ്​സ്​ ആൻഡ്​ ഡിമൈസസ് ഒമാൻ നിസ്‌വ ഭാരവാഹികൾ അറിയിച്ചു. 

Tags:    
News Summary - Kanyakumari native died in Oman road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.