പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ‘ഹി​ജാ​ബ് നി​രോ​ധ​നം: ഭ​ര​ണ​ഘ​ട​ന വെ​ല്ലു​വി​ളി​ക്ക​പ്പെ​ടു​ന്നു’ ഓ​ൺ​ലൈ​ൻ ച​ർ​ച്ച

ഫാഷിസ്റ്റ് അജണ്ടകൾക്കെതിരെ ശബ്ദിച്ചുകൊണ്ടിരിക്കുക -സ്‌മൃതി പരുത്തിക്കാട്

മസ്‌കത്ത്: ഹിജാബ് നിരോധനം അടക്കമുള്ള ഫാഷിസ്റ്റ് അജണ്ടകൾക്കെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ നമുക്ക് ചെയ്യാനാവുക എന്ന് മുതിർന്ന മാധ്യമ പ്രവർത്തക സ്‌മൃതി പരുത്തിക്കാട്. പ്രവാസി വെൽഫെയർ ഫോറം വനിത വിഭാഗം 'ഹിജാബ് നിരോധനം: ഭരണഘടന വെല്ലുവിളിക്കപ്പെടുന്നു' എന്ന തലക്കെട്ടിൽ ഓൺലൈനിലൂടെ സംഘടിപ്പിച്ച ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ഫാഷിസ്റ്റ് അജണ്ടകൾ ഹിജാബ് നിരോധനത്തിൽ അവസാനിക്കുന്നതല്ല എന്നും ഭക്ഷണ സ്വാതന്ത്ര്യം മുതൽ മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം വരെ എത്തി നിൽക്കുകയാണെന്നും സ്മൃതി പറഞ്ഞു. ഹിജാബ് നിരോധനം നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം പ്രേമ ജി. പിഷാരടി പറഞ്ഞു.

കേന്ദ്ര സർക്കാറി‍െൻറ ഫാഷിസ്റ്റ് നയങ്ങളോട് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നും ഉയർന്നുവരുന്ന ചെറുത്തുനിൽപ് പ്രതീക്ഷക്ക് വക നൽകുന്നതാണെന്നും അവർ പറഞ്ഞു. ഉത്തരേന്ത്യയിൽ തങ്ങൾ നേടിയ മേൽക്കോയ്മ ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കുക എന്ന ഫാഷിസ്റ്റ് ശക്തികളുടെ തന്ത്രത്തി‍െൻറ ഭാഗമാണ് ഹിജാബ് വിവാദമടക്കം ഇപ്പോൾ നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് തനിമ കലാ സാംസ്ക്കാരിക വേദി കോഓഡിനേറ്റർ സഫിയാ ഹസൻ പറഞ്ഞു. മുസ്‌ലിം സ്ത്രീകളെ ഓൺലൈനിൽ വിൽപനക്ക് വെക്കുന്ന സംഘ്പരിവാർ അതേ മുസ്‌ലിം സ്‌ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നു എന്നത് തമാശയോടെ മാത്രമേ നോക്കിക്കാണാൻ കഴിയുകയുള്ളൂവെന്ന് പൗരത്വ സമര നായികയും ആക്ടിവിസ്റ്റുമായ റാനിയ സുലൈഖ പറഞ്ഞു. പ്രവാസി വെൽഫെയർ വനിത വിഭാഗം സെക്രട്ടറി സുമയ്യ ഇഖ്ബാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര സമിതി സംഗം സൽമാ നജീബ് സമാപന പ്രസംഗം നടത്തി. 

Tags:    
News Summary - Keep speaking out against fascist agendas - Smriti Paruthikkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.