മസ്കത്ത്: ആഗസ്റ്റ് നാല് മുതൽ മസ്കത്ത് വിമാനത്താവളത്തിൽ യാത്രക്കാർ നേരത്തേ എത്തിച്ചേരണമെന്ന് അധികൃതർ നിർദേശിച്ചു. പാസഞ്ചർ ബോർഡിങ് സിസ്റ്റത്തിന്റെ (പി.ബി.എസ്) പ്രോസസ്സിങ് സമയങ്ങളിൽ കാര്യമായ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണമെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ പി.ബി.എസ് സംവിധാനം നടപ്പാക്കുന്നതായി ബന്ധപ്പെട്ടുള്ള വിവരം സർക്കുലർ വഴി ഒമാൻ എയർപോർട്ട് അധികൃതർ എല്ലാ പങ്കാളികൾക്കും നൽകിയിട്ടുണ്ട്. ആഗസ്റ്റ് നാല് മുതൽ പാസഞ്ചർ പ്രോസസ്സിങ്ങിനായുള്ള കട്ട്-ഓഫ് സമയം ഷെഡ്യൂൾ ചെയ്ത് പുറപ്പെടൽ സമയത്തിന് 20 മിനിറ്റിൽനിന്ന് 40 മിനിറ്റായി നീട്ടുമെന്ന് സർക്കുലറിൽ പറയുന്നു.
വിമാനത്താവളത്തിലെ യാത്രക്കാരുടെ അനുഭവവും പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ചെക്ക് ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് മുതൽ പുറപ്പെടൽ ഗേറ്റുകളിൽ എത്തുന്നതുവരെയുള്ള യാത്രക്കാരുടെ വിശദമായ അവലോകനം ഞങ്ങൾ നടത്തിയിട്ടുണ്ട്.
ചെക്ക്-ഇൻ പ്രക്രിയകൾ പൂർത്തിയാക്കുന്നതിനുള്ള കുറഞ്ഞ സമയം തിരിച്ചറിയാനും എല്ലാ ഫ്ലൈറ്റുകൾക്കും നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂൾ അനുസരിച്ച് ബോർഡിങ് പ്രക്രിയയുടെ പുരോഗതി ഉറപ്പാക്കാനും, പ്രവർത്തനങ്ങളിലെ കാലതാമസം ഒഴിവാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ സർക്കുലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.