മസ്കത്ത്: ഒമാൻ കൺവെൻഷനൽ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന അന്തർദേശീയ പുസ്തകോത്സവ നഗരിയിലെ പവിലിയനുകൾ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ സാഹിത്യവേദി പ്രവർത്തകർ സന്ദർശിച്ചു.
കേരള വിഭാഗം കൺവീനർ സന്തോഷ് കുമാറിന്റെയും സാഹിത്യ വിഭാഗം കോഓഡിനേറ്റർ കെ.വി. വിജയന്റെയും നേതൃത്വത്തിൽ സന്ദർശനം നടത്തിയ സംഘം പ്രസാധകരുമായും വിതരണക്കാരും വായനക്കാരുമായി ആശയവിനിമയം നടത്തുകയുണ്ടായി. സ്വദേശികളിൽനിന്നും വിദേശികളിൽനിന്നുമായി മികച്ച പ്രതികരണമാണ് പുസ്തകോത്സവത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
സ്വദേശീയർ ധാരാളമായി എത്തുന്ന പുസ്തകോത്സവത്തിൽ ഇന്ത്യക്കാർ പങ്കാളിത്തം കുറച്ചു കൂടി ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ഒമാനിലെ പ്രമുഖ പുസ്ത വിതരണക്കാരായ അൽ ബാജ് ബുക്സ് മാനേജിങ് ഡയറക്ടർ ഷൗക്കത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.