മസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലും ബീച്ചുകളിലും എത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഖരീഫിന് തുടക്കമായതോടെ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. സുരക്ഷിത ഏരിയകളില്‍ മാത്രമേ കടലില്‍ ഇറങ്ങാന്‍ പാടുള്ളു. മുഗ്സൈൽ ഉള്‍പ്പെടെ കടല്‍ തീരങ്ങളോടു ചേര്‍ന്നുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരമാല ഉയരുന്നതിനാല്‍ കടലിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കണം.
പലയിടത്തും മുന്നറിയിപ്പുകളും സുരക്ഷ വേലികളും സ്ഥാപിച്ചിട്ടുണ്ട്. ഇത് ലംഘിച്ച് മുന്നോട്ടു കടക്കാൻ ശ്രമിക്കരുത്. മുൻകാലങ്ങളിൽ ഇവിടങ്ങളിൽ അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനായി പ്രത്യേകം സേനകളെ നിയമിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പരിശീലനം ലഭിച്ചവാരാണ് ഇവർ. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റിയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.