മസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിൽ പൂർണതോതിൽ സേവനം നടത്താനൊരുങ്ങി ആരോഗ്യ മന്ത്രാലയം. സന്ദർശകരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ ആരോഗ്യ പരിപാലന ദാതാക്കളെയും മെഡിക്കൽ സ്റ്റാഫിനെയും നിയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഔഖാദ് ഹെൽത്ത് സെന്റർ, വെസ്റ്റേൺ സലാല ഹെൽത്ത് സെന്റർ, അൽ സാദ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽനിന്ന് 24 മണിക്കൂറും സേവനം ലഭിക്കും. ഇതിനു പുറമെ മറ്റ് ആരോഗ്യ സ്ഥാപനങ്ങളും ആംബുലൻസ് സേവനങ്ങളും അടിയന്തര സാഹചര്യങ്ങളിൽ ഉണ്ടായിരിക്കും. ടൂറിസ്റ്റ് സീസണിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും സന്ദർശകരെ സ്വീകരിക്കും. മെഡിക്കൽ സംബന്ധമായ ആവശ്യമുള്ളവർക്ക് മന്ത്രാലയത്തിന്റെ കാൾ സെന്ററിൽ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു. ഫോൺ: 24441999.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.