റൂവി കെ.എം.സി.സി പ്രവർത്തകർ ഒാണക്കിറ്റുകൾ തയാറാക്കുന്നു

കെ.എം.സി.സി ഒാണക്കിറ്റ്​ വിതരണം നടത്തി

മ​സ്​​ക​ത്ത്​: റൂ​വി കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ക്കി​റ്റ്‌ വി​ത​ര​ണം ന​ട​ത്തി. റൂ​വി പ്ര​ദേ​ശ​ത്തു​ള്ള മു​ന്നൂ​റി​ൽ പ​രം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ്‌ ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്‌. കോ​വി​ഡ്‌ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്​ മു​ത​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു​ണ്ട്. ലോ​ക്ഡൗ​ൺ കാ​ല​ത്തും റൂ​വി, മ​ത്ര ഭാ​ഗ​ങ്ങ​ളി​ലും കാ​പി​റ്റ​ൽ ഏ​രി​യ​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും മു​ട​ങ്ങാ​തെ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കി​യി​രു​ന്നു. റ​മ​ദാ​നി​ലും പെ​രു​ന്നാ​ൾ ആ​ഘോ​ഷ ദി​വ​സ​ങ്ങ​ളി​ലും ആ​വ​ശ്യ​ക്കാ​രാ​യ ആ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ​ക്ക്‌ പാ​കം ചെ​യ്ത ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്‌. കോ​വി​ഡ്‌ കാ​ല​ത്തെ ഓ​ണ​വും അ​ത്ത​ര​ത്തി​ൽ കൊ​ണ്ടാ​ടേ​ണ്ട​താ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യാ​ണ്‌ ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് റൂ​വി കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

സൂ​ർ: സൂ​ർ കെ.​എം.​സി.​സി ആ​ഭി​മു​ഖ്യ​ത്തി​ൽ ഒാ​ണ​കി​റ്റ്​ വി​ത​ര​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​ൻ കൊ​ടു​വ​ള്ളി, വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ ക​ണ്ണൂ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​വി ഉ​സൈ​ൻ, സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മെ​ഡി​ക്ക​ൽ, സെ​ക്ര​ട്ട​റി നാ​സ​ർ ക​ട​വ​ല്ലൂ​ർ, സി​ദ്ധീ​ഖ്​ അ​രീ​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ കി​റ്റ്​ വി​ത​ര​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി.കോ​വി​ഡ്​ കാ​ല​ത്തി​െൻറ തു​ട​ക്കം മു​ത​ൽ വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ മാ​ർ​ച്ച്​ മു​ത​ലു​ള്ള ആ​റു​മാ​സ കാ​ല​യ​ള​വി​ൽ ഏ​താ​ണ്ട്​ 25 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ൻ രൂ​പ​യു​ടെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.