ഒമാനിൽ വാഹനാപകടം: കൊല്ലം സ്വദേശി മരിച്ചു

മസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു. കൊട്ടാരക്കര സ്വദേശി പടിഞ്ഞാറ്റിൻകര കലാഭവനിൽ ആർ.ശിവദാസ​െൻറ മകൻ കിരൺ (33) ആണ്​ സമാഈലിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്​. സൂറിൽ സ്വകാര്യ സ്​ഥാപനത്തിൽ ജീവനക്കാരനായിരുന്നു കിരൺ.

ജോലി ആവശ്യാർഥം സഹമിലേക്ക്​ കുടുംബ സമേതം പോകു​േമ്പാഴാണ്​ അപകടം നടന്നത്​. ഭാര്യക്കും മൂത്തകുട്ടിക്കും അപകടത്തിൽ പരിക്കേറ്റു. ഇരുവരും നിസ്​വ ആശുപത്രിയിൽ ചികിൽസയിലാണ്​. ഇളയ കുട്ടി പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. 

Tags:    
News Summary - Kollam native dies in road accident in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.