സലാല: അമരത്വം നേടിയ നിരവധി കഥാ പാത്രങ്ങളിലൂടെ എം.ടി തലമുറകൾ കടന്ന് കാലാതിവർത്തിയായി ജീവിക്കുമെന്ന് കോഴിക്കോട് സൗഹൃദക്കൂട്ടം (കെ.എസ്.കെ) സംഘടിപ്പിച്ച 'സ്മരണാഞ്ജലി 'യിൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജനതയെന്നും അഭിമാനിക്കാവുന്ന നിയമനിർമാണത്തിലൂടെ ഡോ. മൻമോഹൻ സിങ്ങും എന്നും ഓർമിക്കപ്പെടുമെന്നും ഇരുവരുടെയും വിയോഗം രാജ്യത്തിന് ഏറെ നഷ്ടമാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രാപ്പെട്ടു.
ഇഖ്റ അക്കാദമിയിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. കെ എ സനാതനൻ, ഡോ. നിഷ്താർ, കവി ബാലകൃഷ്ണൻ പാലോറ, ഡോ. സിദ്ധീക്, റഷീദ് കൽപറ്റ, സജി മാസ്റ്റർ, സിനു മാസ്റ്റർ, പ്രശാന്ത് നമ്പ്യാർ, ഡോ. ഹൃദ്യ എസ് മേനോൻ, ഡോ. ഷാജി പി ശ്രീധർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
രജിഷ ബാബു, കുട്ട്യേടത്തി എന്ന കഥയും അനല ഫിറോസ് മഞ്ഞ് എന്ന നോവലിലെ ഭാഗവും അവതരിപ്പിച്ചു. ബാബു സി. പി.യുടെ എം ടി ക്ക് ആദരാഞ്ജലികൾ എന്ന ഡോക്യൂമെന്ററി ഏറെ ഹൃദ്യമായി. യോഗത്തിൽ പ്രസിഡന്റ് ബാബു കുറ്റ്യാടി അധ്യക്ഷത വഹിച്ചു. എം. കെ. ദാസൻ, ഇഖ്ബാൽ മെത്തോട്ടത്തിൽ പരിപാടി നിയന്ത്രിച്ചു. ഹുസൈൻ കാച്ചിലോടി സ്വാഗതവും ദീപക് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.