മസ്കത്ത്: കുവൈത്തിലെ മംഗഫിൽ മലയാളികളുൾപ്പെടെ 49 വിദേശ തൊഴിലാളികൾ മരണപ്പെട്ട ദാരുണ തീപിടുത്ത സംഭവത്തിൽ ഇൻകാസ് ഒമാൻ ദേശീയ നിർവാഹക കമ്മിറ്റി ദുഃഖവും ആദരാഞ്ജലികളും രേഖപ്പെടുത്തി. ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ വലിയ സ്വപ്നങ്ങളുമായി കുവൈത്തിൽ പ്രവാസികളായി ജോലി ചെയ്യുകയായിരുന്ന സഹോദരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുമുണ്ടായ ഈ ദുരന്തം അത്യന്ത്യം വേദന ഉളവാക്കുന്നതാണെന്ന് ആക്ടിങ് പ്രസിഡന്റ് നിധീഷ് മാണി പറഞ്ഞു. ജനറൽ സെക്രട്ടറി ജിജോ കടന്തോട്ട്, ട്രഷറർ സതീഷ് പട്ടുവം തുടങ്ങിയവർ സംസാരിച്ചു.
കഠിനമായ ചൂട് നിലനിൽക്കുന്ന ഈ സമയങ്ങളിൽ വാഹനങ്ങളും ഭവനങ്ങളും സുരക്ഷിതമാക്കാൻ മുൻകരുതലുകളെടുക്കാൻ പ്രവാസികളെ, പ്രത്യേകിച്ച് ക്യാമ്പുകളിൽ കഴിയുന്നവരെ ബോധവത്കരിക്കുന്ന പരിപാടികൾ ഇൻകാസ് ഒമാൻ ഉടൻ നടത്തുമെന്നും ഉന്നതാധികാര സമിതി കൺവീനർ കുര്യാക്കോസ് മാളിയേക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.