സലാല: പീപ്ൾസ് ഫൗണ്ടേഷൻ കേരളത്തിൽ ആരംഭിച്ച കോവിഡ് ബെഡ് പദ്ധതി കാമ്പയിന് സലാലയിൽ തുടക്കമായി. കേരളത്തിലെ വിവിധ ആശുപത്രികളുമായി സഹകരിച്ച് പീപ്ൾസ് ഫൗണ്ടേഷൻ 300 കോവിഡ് ബെഡുകളാണ് ഒരുക്കുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള ബെഡ് ഒന്നിന് 500 റിയാലാണ് സ്പോൺസർഷിപ്പ് നിരക്ക്. സലാലയിൽ ഐ.എം.ഐ സലാലയാണ് കാമ്പയിന് നേത്യത്വം നൽകുന്നത്.
കാമ്പയിൻ ഉദ്ഘാടനം അൽ ഉഫുക് അൽ വദീഹ് ട്രേഡിങ് കമ്പനി ഡയറക്ടർ ഇർ ഫാൻ മജീദ് നിർവഹിച്ചു. കാമ്പയിൻ കൺവീനർ കെ. സൈനുദ്ദീൻ, സജീബ് ജലാൽ എന്നിവരും സംബന്ധിച്ചു. വിവിധ സ്കീമുകളാണ് പദ്ധതിയിലുള്ളത്. വെൻറിലേറ്ററിന് 6000 റിയാലാണ്. കോവിഡ് ബെഡ് ഒന്നിന് 500 റിയാലും. ബെഡ് പകുതിയുടെ ചാർജ് 250 റിയാലുമാണ്. ഉപകരണങ്ങളുടെ ഫുൾ കിറ്റിന് 100 റിയാലും ഉപകരണങ്ങളുടെ കിറ്റിന് 50 റിയാലുമാണ്. പകുതി കിറ്റിന് 25 റിയാലാണ്. ഓക്സി മീറ്ററിന് അഞ്ച് റിയാലുമാണ്.
2018 ലെയും 2019 ലെയും പ്രളയത്തിൽ മലയാളികൾക്കൊപ്പം നിന്ന ദുരന്തനിവാരണത്തിലും പ്രളയബാധിതരുടെ പുനരധിവാസത്തിലും കോടികളുടെ പദ്ധതികളാണ് പീപ്ൾസ് ഫൗണ്ടേഷൻ സമയ ബന്ധിതമായി പൂർത്തിയാക്കിയത്.
കോവിഡ് മരണം വിതച്ച പ്രവാസി കുടുംബങ്ങൾക്കായി വിപുലമായ പുനരധിവാസ പദ്ധതി ഏറ്റെടുത്ത് പൂർത്തിയാക്കുകയും ചെയ്തിരുന്നു. ജനങ്ങൾ വിശ്വസിച്ചേൽപിക്കുന്ന നാണയത്തുട്ടുകൾ വർധിത മൂല്യത്തോടെ നിശ്ചിത സമയത്തിനകം കക്ഷി ഭേദമന്യേ ഏറ്റവും അർഹരിലേക്ക് എത്തിക്കുന്ന പീപ്ൾസ് ഫൗണ്ടേഷെൻറ കോവിഡ് ബെഡ് പദ്ധതിക്കും എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ഐ.എം.ഐ സലാല പ്രസിഡൻറ് ജി. സലീം സേട്ട് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 99490108, 93243311.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.