മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാ​മി​ന്​ യു.​കെ​യി​ൽ തു​ട​ക്കം

മ​സ്ക​ത്ത്​: മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ദു​കം റി​ഫൈ​ന​റി​യു​ടെ ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാ​മി​ന്റെ നാ​ലാം പ​തി​പ്പ് യു​നൈ​റ്റ​ഡ് കി​ങ്​​ഡ​ത്തി​ൽ (യു.​കെ) ആ​രം​ഭി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും ദു​കം റി​ഫൈ​ന​റി ആ​ൻ​ഡ് പെ​ട്രോ​കെ​മി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്പ​നി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ‘ത​കാ​തു​ഫ് ഒ​മാ​ൻ’ ആ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. വി​വി​ധ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള പ​ത്താം​ക്ലാ​സി​ലെ ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള 20 പേ​രാ​ണ്​ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

മ​റ്റ് സം​സ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നും അ​വ​രു​ടെ ഇം​ഗ്ലീ​ഷ് ഭാ​ഷ​യും നേ​തൃ​ക​ഴി​വു​ക​ളും വി​ക​സി​പ്പി​ക്കാ​നു​മാ​ണ്​ ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാ​മി​ലൂ​​ടെ ശ്ര​മി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ ഓ​ക്‌​സ്‌​ഫ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റ​ഡി സെ​ന്റ​റി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇം​ഗ്ലീ​ഷ് ഭാ​ഷ കോ​ഴ്​​സും ന​ൽ​കും. നി​ര​വ​ധി കാ​യി​ക, വി​നോ​ദ​സ​ഞ്ചാ​ര, വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കാ​ളി​ക​ളാ​കും.

Tags:    
News Summary - Leadership Program for Outstanding Students Launches in UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.