ഖ​ദ​റ ​കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ‘ചി​റ​ക് 2022’ പ​രി​പാ​ടി​യി​ൽ പി.​കെ. ഫി​റോ​സ്​ സം​സാ​രി​ക്കു​ന്നു

ആ​യു​ധ​മേ​ന്തി​യ സ​മ​ര​ത്തെ ലീ​ഗ്​ പി​ന്തു​ണക്കില്ല-​പി.​കെ. ഫി​റോ​സ്​

മ​സ്ക​ത്ത്​: നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും ജ​യി​ലി​ല​ട​ച്ചാ​ലും ക​ത്തി​യും വാ​ളു​മെ​ടു​ത്ത്​ സ​മ​​രം ചെ​യ്യ​ണ​മെ​ന്ന്​ ലീ​ഗ്​ ഒ​രി​ക്ക​ലും പ​റ​യി​ല്ലെ​ന്ന്​ യൂ​ത്ത്​ ലീ​ഗ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​​കെ. ഫി​റോ​സ്. ഖ​ദ​റ ​കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച 'ചി​റ​ക് 2022' പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ളെ ന​മ്മ​ളെ തി​ര​ഞ്ഞും അ​വ​ർ വ​രും. അ​ന്നേ​രം ഒ​രു കൈ​യി​ൽ ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന​യും മ​റു​കൈ​യി​ൽ ഖു​ർ​ആ​നും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച്​ ജ​നാ​ധി​പ​ത്യ മാ​ർ​ഗ​ത്തി​ൽ അ​ടി​യു​റ​ച്ച്​ പോ​രാ​ടും. ഇ​സ്​​ലാം വാ​ളി​ന്‍റെ മ​ത​മാ​​ണെ​ന്നാ​ണ്​ ആ​ർ.​എ​സ്.​എ​സ്​ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ആ ​പ്ര​ചാ​ര​ണ​ത്തി​ന്​ ശ​ക്തി പ​ക​രു​ക​യാ​ണ്​ പോ​പു​ല​ർ ഫ്ര​ണ്ടു​കാ​ർ ചെ​യ്യു​ന്ന​ത്​. ഇ​ത്​ ഫാ​ഷി​സ​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തും. രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തു​ന്ന ഭാ​ര​ത്​ ജോ​ഡോ യാ​ത്ര​യു​ടെ ആ​ത്മാ​വി​നെ ഉ​ൾ​​ക്കൊ​ള്ളാ​ൻ സി.​പി.​എ​മ്മി​ന്​ ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​ദ്വേ​ഷ​ത്തി​നും വെ​റു​പ്പി​നു​മെ​തി​രെ മാ​ത്ര​മാ​ണ് രാ​ഹു​ൽ ​​ സം​സാ​രി​ക്കു​ന്ന​ത്. എ​ന്നി​ട്ടും സി.​പി.​എ​മ്മു​കാ​ർ രാ​ഹു​ലി​ന്‍റെ പി​ന്നി​ൽ കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ൻ സ്വാ​ത​​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​​​​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ല​ല്ല സ​വ​ർ​ക്ക​ർ ജ​യി​ലി​ൽ പോ​യ​ത്. ഇ​ന്ത്യ​ക്കാ​രോ​ട്​ സ്​​നേ​ഹ​വും ആ​ദ​ര​വു​മു​ണ്ടാ​യി​രു​ന്ന എ.​എം.​ടി. ജാ​ക്സ​നെ വെ​ടി​വെ​ച്ചു​കൊ​ന്ന​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​സ്ക​ത്ത്​ കെ.​എം.​സി.​സി സെ​​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ അ​ഹ​മ്മ​ദ് റ​ഈ​സ് പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി ഖ​ദ​റ പ്ര​സി​ഡ​ന്റ്‌ അ​ൻ​സ​ൽ പു​ത്തൂ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ്‌ അ​ഫ്​​ല​ഹ് ഖി​റാ​അ​ത്ത് ന​ട​ത്തി. പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി. വാ​ണി​ജ്യ, വ്യ​വ​സാ​യ, ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ആ​ളു​ക​​ളെ​യും ആ​ദ​രി​ച്ചു. മ​സ്ക​ത്ത്​ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ർ, വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ എ.​കെ.​കെ. ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി ഷാ​ന​വാ​സ്‌ മൂ​വാ​റ്റു​പു​ഴ, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് താ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എം.​സി.​സി ഖ​ദ​റ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ ഫ​റോ​ട്​ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫൈ​സ​ൽ ഫൈ​സി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - League of armed struggle No support-P.K. Firoz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.